Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 1:59 pm
  • 2nd May, 2026
  • Overcast Clouds
32.82°C32.82°C
  • Humidity: 54 %
  • Wind: 2.06 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrumdrumstick,benefit,foodandfit,i2inews

ആരോഗ്യത്തിനായി പച്ചക്കറികളും ഇല കറികളും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വളരെ നല്ലതാണെന്നു പലർക്കും ഇന്ന് അറിയാം. എന്നാൽ അതിന്റെ ഗുണങ്ങൾ അറിഞ്ഞു കഴിക്കുന്നത് ഒന്ന് വേറെ തന്നെയാണ്. എന്നാൽ ആരോഗ്യത്തിനും രോഗപ്രതിരോധത്തിനും ഉത്തമമായ ഒരു ഭക്ഷണമാണ്  മുരിങ്ങക്കായും മുരിങ്ങയിലയുമമെല്ലാം. ഉന്മേഷവും ഊർജവും നല്‍കുന്ന ഭക്ഷണം എന്നാണ് വിദഗ്ധര്‍ മുരിങ്ങയെ അഭിപ്രായപ്പെടുന്നത്. എന്നാല്‍ മുരിങ്ങയില കഴിക്കുന്നതിലൂടെ ശരീരഭാരം കുറയ്ക്കാന്‍ സാധിക്കുമെന്നുള്ളത് അധികമാര്‍ക്കും അറിയാത്ത കാര്യമാണ്. 

പോഷകസമൃദ്ധമായ മുരുങ്ങയിലയില്‍ ധാരാളം ആന്റീഓക്സിഡന്റും ബയോആക്ടീവ് കോംപൗണ്ടുകളും അടങ്ങിയിട്ടുണ്ട്. എന്നാല്‍ ഇവയിലടങ്ങിയിട്ടുള്ള ഫൈറ്റേറ്റ്‌സ് മുരിങ്ങയിലെ ധാതുക്കള്‍ ശരീരത്തില്‍ പ്രവര്‍ത്തിക്കാതിരിക്കാനും കാരണമാകും.മുരുങ്ങയില കഴിക്കുന്നതിലൂടെ ശരീരത്തിലെ കൊഴുപ്പിന്റെ അളവ് കുറയ്ക്കുമെന്നും അവയുടെ ആന്റി ഇന്‍ഫ്‌ലാമേറ്ററി ഘടകങ്ങള്‍ ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുമെന്നുമാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. ചര്‍മ്മകാന്തിക്കും തലമുടിയുടെ ആരോഗ്യത്തിനും ഒരുപോലെ മുരിങ്ങയില  നല്ലതാണെന്നും എല്ലുകളുടെ ആരോഗ്യത്തിനും ബലത്തിനും ഇവ ഗുണകരമാണെന്നും പഠനങ്ങള്‍ തെളിയിക്കുന്നു. ശരീരത്തിലെ രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്നതിനും ഇത് കാരണമാകുന്നു. 

Readers Comment

Add a Comment