Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 2:04 pm
  • 2nd May, 2026
  • Overcast Clouds
32.82°C32.82°C
  • Humidity: 58 %
  • Wind: 3.07 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrumbananaleaf,benefits,foodandfit,i2inews

മലയാളികളുടെ തനിമയേറുന്ന രുചി എന്നും വാഴയിലയിൽ പൊതിഞ്ഞ ചോറും കൂട്ടാനും ആകുന്നു. ആ പൊതി ചോറിന്റെ മണം ഇന്നും മലയാളികൾക്ക് പ്രിയമുള്ള ഓർമയാണ്. ഇലയടയും ഇലയിൽ പൊള്ളിച്ച കരിമീനുമെല്ലാം കേരളത്തിൻ്റെ തനതു വിഭങ്ങളാണെന്നതിൽ യാതൊരു സംശയവുമില്ല.വാഴയിലയാൽ ഭക്ഷണം ഉണ്ടാക്കുന്നതു കൊണ്ടും കഴിക്കുന്നതു കൊണ്ടുമുള്ള ആരോഗ്യഗുണങ്ങൾ ഏറെയാണ്. ദഹിക്കാൻ പ്രയാസമായതു കൊണ്ടാണ് വാഴയിലയെ ഭക്ഷണമായി ഉൾപ്പെടുത്താൻ കഴിയാത്തത്. വാഴയിലയിൽ ഭക്ഷണം കഴിക്കുമ്പോൾ അതിൽ അടങ്ങിയിട്ടുള്ള പോളി ഫിനോളുകളെ ആഗിരണം ചെയ്യുന്നു. ഇങ്ങനെ ഇലയിലെ പോഷകങ്ങളെല്ലാം നമുക്ക് ലഭിക്കുകയുണ്ടാകും. 

വാഴയിലയ്ക്ക് ആന്റി ബാക്ടീരിയൽ ഗുണങ്ങളും ഏറെയാണ്. ഇലയിലെ  എപ്പിഗാലോകറ്റേച്ചിൻഗാലേറ്റ് (EGCG) പോലുള്ള സംയുക്തങ്ങൾ ഫ്രീ റാഡിക്കലുകളോട് പൊരുതി നിരവധി രോഗങ്ങളിൽ നിന്നും സംരക്ഷിക്കുന്നു.  ഭക്ഷണത്തിലെ അണുക്കളെ നശിപ്പിച്ച് രോഗസാധ്യത കുറയ്ക്കാൻ ഇതുവഴി ഏറെ  സാധിക്കും. വാഴയിലയിൽ ചൂടുള്ള ഭക്ഷണം വിളമ്പുമ്പോൾ അതിലെ മെഴുക് ഉരുകുകയും അതിന്റെ ഗന്ധം ഭക്ഷണത്തിനു ലഭിക്കുകയും ചെയ്യും. അതിനാൽ ഭക്ഷണത്തിന് രുചി വർദ്ധിക്കാനും ഇത് കാരണമാകുന്നു.

Readers Comment

Add a Comment