Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 1:59 pm
  • 2nd May, 2026
  • Overcast Clouds
32.82°C32.82°C
  • Humidity: 54 %
  • Wind: 2.06 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Mint leaves

മേശയിൽ വിളമ്പിയ ചൂടാറുന്ന ഭക്ഷണത്തിന് മണവും അഴകുമേറാൻ ഗാർണിഷ് ചെയ്യാൻ മാത്രമാണ് അധികം പേരും പുതിനയില ഉപയോഗിക്കാറ്. ആവി പറക്കുന്ന ദോശയ്ക്കൊപ്പം പുതിനയില ചട്‌ണി ഒരു കിടിലൻ കോമ്പിനേഷൻ ആണെന്ന് മാത്രമല്ല നിത്യേനെ ഉപയോഗിക്കുന്ന പാനീയങ്ങളിലും കറികളിലും പുതിനയില ധാരാളമായി ഉപയോഗിക്കുന്നത് കൊണ്ട് പലതുണ്ട് മെച്ചം. തടി കുറയ്ക്കാൻ ആഗ്രഹിക്കുന്നവരാണെങ്കിൽ നിത്യേനയുള്ള ഭക്ഷണക്രമത്തിൽ തീർച്ചയായും ഉൾപ്പെടുത്തേണ്ടുന്ന ഒരു അത്ഭുത ഔഷധം കൂടിയാണ് പുതിനയില.

ദഹനപ്രക്രിയയും മെറ്റാബോളിസത്തിന്റെ തോതും മെച്ചപ്പെടുത്തുന്നുവെന്നതാണ് പുതിയയിലയുടെ ഏറ്റവും പ്രധാനപ്പെട്ട പ്രത്യേകത. ശരിയായ രീതിയിൽ ദഹനം നടക്കാത്തതും മെറ്റാബോളിസത്തിന്റെ തോത് വളരെ കുറവാകുന്നതുമാണ് പലരിലും അമിത ഭാരമുണ്ടാകാനുള്ള കാരണം. വളരെ ഹെവിയായ ഭക്ഷണങ്ങൾക്കൊപ്പം പുതിയയില കഴിക്കുന്നതും പുതിനയില ഉൾപ്പെടുത്തിയ പാനീയങ്ങൾ കുടിക്കുന്നതും ദഹനപ്രക്രിയ എളുപ്പമാക്കാൻ സഹായിക്കും. വളരെ കുറഞ്ഞ കലോറിയുള്ളതിനാലും വലിയ അളവിൽ ഫൈബർ അടങ്ങിയിരിക്കുന്നതിനാലും ഒരു സമീകൃത ഡയറ്റിനൊപ്പം ധൈര്യമായി പുതിന ഉൾപ്പെടുത്താം. 


ശരീരത്തിൽ അമിതമായി അടിഞ്ഞുകൂടിയിട്ടുള്ള കൊഴുപ്പിനെ കത്തിച്ചുകളയുമെന്ന് മാത്രമല്ല ശരീരത്തിലേക്ക് എത്തിപ്പെടുന്ന വിഷപദാർത്ഥങ്ങളോട് ചെറുത്ത് നിൽക്കാനും അവയ്‌ക്കെതിരെ ശരീരത്തെ പ്രധിരോധിക്കാനുള്ള കഴിവുമുണ്ട് പുതിനയിലയ്ക്ക്. കൊളസ്‌ട്രോളിനെയും പ്രമേഹത്തെയും അകറ്റി നിർത്തുന്നതിനാൽ തന്നെ പുതിനയില എല്ലാവർക്കും ഉപയോഗിക്കാവുന്ന ഭക്ഷണമാണ്.  

Readers Comment

Add a Comment