Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 2:04 pm
  • 2nd May, 2026
  • Overcast Clouds
32.82°C32.82°C
  • Humidity: 58 %
  • Wind: 3.07 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum, foodnfit, green peas, i2inews

പ്രാചീനകാലം മുതല്‍ തന്നെ പ്രചാരത്തിലിരുന്ന ഒരു വിളയാണ് ഗ്രീന്‍ പീസ്. പോഷകസമ്പന്നമായ ഒരു ആഹാരമായി ഗ്രീന്‍ പീസിനെ പലരും കണക്കാക്കുന്നില്ല.വണ്ണം കുറയ്ക്കാന്‍ വളരെയധികം സഹായിക്കുന്ന ഭക്ഷണമാണ് ‘ഗ്രീന്‍ പീസ്’ എന്നാണ് ആരോഗ്യവിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. ക്യാന്‍സറിനെ അതിജീവിക്കുവാനുള്ള ഘടകങ്ങള്‍ അടങ്ങിയതാണ് ഗ്രീന്‍ പീസ്. പ്രകൃതിദത്ത രാസപദാര്‍ത്ഥങ്ങള്‍ അടങ്ങിയിരിക്കുന്നു. വയറിലെ ക്യാന്‍സറിനെ പ്രതിരോധിക്കുവാന്‍ ദിവസവും ഒരു നിശ്ചിത അളവ് ഗ്രീന്‍ പീസ് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.ശരീരത്തിന് പലരീതിയിലുള്ള ഗുണങ്ങള്‍ നല്‍കാന്‍ ഇതിന് കഴിവുണ്ടെങ്കിലും വണ്ണം കുറയ്ക്കാന്‍ ഇത് സഹായിക്കുന്നത് പ്രധാനമായും മൂന്ന് രീതിയിലാണ് . 

1 .ഫൈബര്‍ആണ് നമ്മുടെ ദഹനത്തെ സ്വാധീനിക്കുന്ന ഒരു ഘടകം. ‘ഫൈബര്‍’ ധാരാളമായി കഴിക്കുന്നതോടെ ദഹനം എളുപ്പത്തിലാകുന്നു. എന്നാല്‍ ‘ഗ്രീന്‍ പീസി’ല്‍ അടങ്ങിയിരിക്കുന്ന ‘ഫൈബര്‍’ പെട്ടെന്ന് ദഹനത്തെ ആക്കപ്പെടുത്തുന്നില്ല. ഏറെ സമയമെടുത്ത് ഭക്ഷണം മുഴുവന്‍ ദഹിപ്പിച്ചെടുക്കുന്നു. ഇത് നമ്മളെ കൂടുതല്‍ ഭക്ഷണം കഴിക്കുന്നതില്‍ നിന്ന് പിന്തിരിപ്പിക്കുന്നു. അതേസമയം വിശപ്പ് അനുഭവപ്പെടുകയുമില്ല. ആവശ്യത്തിന് മാത്രം ഭക്ഷണം കഴിക്കുന്നതോടെ വണ്ണം കുറയ്ക്കുന്ന ടാസ്‌ക് എളുപ്പമാകുന്നു.

2. ശരീരത്തിന് ആവശ്യമായ പ്രോട്ടീന്‍ ലഭിക്കാനാണ് പലപ്പോഴും ഡയറ്റിലുള്ളവര്‍ പോലും മാംസാഹാരത്തെ ആശ്രയിക്കുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ മാംസാഹാരത്തെ ആശ്രയിക്കുന്നത് പോലെ തന്നെ ആശ്രയിക്കാവുന്ന ഒന്നാണ് ‘ഗ്രീന്‍ പീസ്’. 100 ഗ്രാം പീസില്‍ ഏതാണ്ട് അഞ്ച് ഗ്രാമോളം പ്രോട്ടീന്‍ അടങ്ങിയിരിക്കുന്നു. അതായത് വെജിറ്റേറിയന്‍ ഭക്ഷണങ്ങളുടെ കൂട്ടത്തില്‍ ഇത്രമാത്രം പ്രോട്ടീന്‍ അടങ്ങിയിരിക്കുന്ന ഭക്ഷണം വേറെയുണ്ടോയെന്ന് തന്നെ സംശയം.

3. പ്രോട്ടീന്റെ കാര്യത്തില്‍ സമ്പന്നമാണെങ്കിലും കൊഴുപ്പിന്റെ കാര്യത്തില്‍ ഏറെ പിന്നിലാണ് ‘ഗ്രീന്‍ പീസ്’. പാകം ചെയ്ത ഒരു കപ്പ് പീസില്‍ ആകെ അടങ്ങിയിരിക്കുന്നത് 0.5 ഗ്രാം കൊഴുപ്പാണ്. അതിനാല്‍ തന്നെ വണ്ണം വേണ്ടെന്ന സ്വപ്നവുമായി നടക്കുന്നവര്‍ക്ക് ആ സ്വപ്നം എളുപ്പത്തില്‍ നടത്തിയെടുക്കാന്‍ ഇത് സഹായകമാകുമെന്ന കാര്യത്തില്‍ സംശയം വേണ്ട.

Readers Comment

Add a Comment