Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
നമ്മിൽ മിക്കവരും തൈര് കഴിക്കാൻ ഇഷ്ടപ്പെടുന്നവരാണ് , ഇത് രുചികരമായത്കൊണ്ട് മാത്രമല്ല, ദഹനത്തെ സഹായിക്കുകയും ചർമ്മത്തെ ആരോഗ്യകരമായി നിലനിർത്തുകയും ചെയ്യുന്നു. വയറുവേദനയെ ചെറുക്കാൻ തൈര് സഹായിക്കുമെന്ന് പുതിയ പഠനം കണ്ടെത്തി.
പ്രോബയോട്ടിക്സ്, ആന്റിമൈക്രോബയൽ പ്രോട്ടീൻ ജേണലിൽ പ്രസിദ്ധീകരിച്ച പഠനം, ഇന്ത്യൻ പശു ഇനത്തിൽ നിന്നുള്ള ശുദ്ധമായ പാലിൽ നിന്ന് നിർമ്മിച്ച തൈരിൽ ഉപയോഗപ്രദമായ ബാക്ടീരിയകൾ അടങ്ങിയിട്ടുണ്ട്, ഇത് വിഷാംശം ഉള്ളതും വയറുവേദനയ്ക്ക് കാരണമാകുന്നതുമായ അഫ്‌ലാടോക്സിൻ ബി 1 നെ ചെറുക്കാൻ സഹായിക്കുന്നു.
ഗോതമ്പ്, അണ്ടിപ്പരിപ്പ് തുടങ്ങിയ ഭക്ഷണങ്ങളെ ബാധിക്കുന്ന അസ്പർജില്ലസ് എന്ന ഫംഗസിൽ നിന്നും അഫ്‌ലാടോക്സിൻ എന്ന വിഷവസ്തു സ്രവിക്കുന്നു. പൂപ്പൽ ബാധിച്ച ഈ ഭക്ഷണം കഴിക്കുന്നതിലൂടെ വയറുവേദന മുതൽ ക്യാൻസർ വരെയുള്ള രോഗങ്ങൾക്കു സാധ്യത വർധിക്കുന്നു . നമ്മുടെ ആരോഗ്യത്തെയും പ്രതികൂലമായി ബാധിക്കുന്നു . ഭക്ഷ്യവിഷബാധയുടെ പ്രധാന കാരണങ്ങളിലൊന്നാണ് അഫ്‌ലാടോക്സിൻ ബി 1.
പഠനത്തിനായി, കർണാടകയിലെ മൂന്ന് ജില്ലകളിൽ നിന്നുള്ള 34 തൈര് സാമ്പിളുകൾ ഗവേഷകർ ലാക്ടോബാസിലസ് എന്ന നല്ല ബാക്ടീരിയയുടെ സാന്നിധ്യം ഉണ്ടോയെന്നറിയാൻ പരീക്ഷിച്ചു. കുള്ളൻ ഇനം പശുവായ മൽനാദ് ഗിദ്ദയുടെ പാലിൽ നിന്നാണ് തൈര് ഉണ്ടാക്കിയത്. ശേഖരിച്ച തൈരിന്റെ സാമ്പിളിൽ നിന്ന് ലാക്ടോബാസിലസിന്റെ 34 ഇനം കണ്ടെത്തിയിരുന്നു .ആരോഗ്യത്തെ പ്രോത്സാഹിപ്പിക്കുന്നത്തിലും പ്രോബയോട്ടിക് ബാക്ടീരിയകളെ വേർതിരിച്ചെടുക്കുന്നതിലായിരുന്നു ഞങ്ങളുടെ പഠനം ശ്രദ്ധ കേന്ദ്രീകരിച്ചത്. മാൽനാദ് ഗിദ്ദ പശുവിന്റെ നാട് ഔഷധ സസ്യങ്ങളാൽ സമ്പന്നമാണ് .മാൽനാദ് ഗിദ്ദ പശുവിന്റെ പാൽ വൈദ്യശാസ്‌ത്രപരമായി പ്രാധാന്യമുള്ളതാണ് . മാൽനാദ് ഗിദ്ദ പശുക്കളുടെ പാലിൽ ലാക്ടോബാസിലസ് സാന്നിധ്യം കണ്ടെത്തുന്നത് ഇതാദ്യമാണ്,
32.82°C








