Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
രാവിലെ എഴുന്നേറ്റ് വെറുംവയറ്റില്‍ കറിവേപ്പില കഴിക്കുന്നത് ശീലമാക്കിയാല്‍ പല ഗുണങ്ങളുണ്ട്. മുടികൊഴിച്ചിലുണ്ടെങ്കില്‍ അത് തടയാന്‍ ഈ പതിവ് നിങ്ങളെ സഹായിക്കും. രാവിലെ എഴുന്നേറ്റയുടന്‍ ഒരു ഗ്ലാസ് വെള്ളം കുടിക്കണം. അല്‍പം കഴിഞ്ഞ ശേഷം കുറച്ച് കറിവേപ്പിലയെടുത്ത് വായിലിട്ട് വെറുതെ ചവയ്ക്കാം. ഇതിന്റെ നീരിറക്കുകയും ചണ്ടി തുപ്പിക്കളയുകയും ആവാം. ഇതിന് ശേഷം അരമണിക്കൂര്‍ കഴിഞ്ഞിട്ടേ പ്രഭാതഭക്ഷണം കഴിക്കാവൂ. കറിവേപ്പിലയിലടങ്ങിയിരിക്കുന്ന വിറ്റാമിന്‍-സി, ഫോസ്ഫറസ്, അയേണ്‍, കാത്സ്യം, നികോട്ടിനിക് ആസിഡ് എന്നിവയാണ് മുടി കൊഴിച്ചില്‍ തടയാന്‍ സഹായിക്കുന്നത്. പതിവായി മലബന്ധമുണ്ടാകാറുള്ളവരാണെങ്കില്‍ രാവിലെ വെറുംവയറ്റില്‍ കറിവേപ്പില ചവച്ചുനോക്കൂ, ഈ പ്രശ്നം പെട്ടെന്ന് പരിഹരിക്കാനാകും. ചിലര്‍ക്ക് രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ അകാരണമായ ക്ഷീണവും ഓക്കാനിക്കാനുള്ള തോന്നലുമെല്ലാം ഉണ്ടാകാറുണ്ട്. അത്തരം പ്രശ്നങ്ങളുള്ളവര്‍ക്കും ഈ പതിവ് ഏറെ ഉപകാരപ്രദമാണ്.
32.82°C








