Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
പുതിനയുടെ രുചിയും സുഗന്ധവും പോലെ മേന്മയേറിയതാണ് ഔഷധഗുണവും . പ്രോട്ടീൻ, നാരുകൾ , ധാതുലവണങ്ങൾ , കാത്സ്യം , ഫോസ്ഫറസ് , ഇരുമ്പ്, വിറ്റാമിൻ എ, സി,എന്നിവയാണ് പുതിനയിലയിലെ ഘടകങ്ങൾ.
പുതിനയിലയ്ക്കൊപ്പം ചെറുനാരകത്തിന്റെ ഇല, അല്ലെങ്കിൽ ചെറുനാരങ്ങ, സാലഡ് വെള്ളരി , എന്നിവ ചേർത്ത് തയാറാക്കുന്ന ജ്യൂസ് മികച്ച ഔഷധ പാനീയമാണ്. രോഗപ്രതിരോധശക്തി വർദ്ധിപ്പിക്കുകയും ശരീരത്തിലെ വിഷാംശമകറ്റുകയും ചെയ്യുന്നതിനൊപ്പം ദഹനം മെച്ചപ്പെടുത്താനും ക്ഷീണമകറ്റാനും സഹായകമാണ് . ആർത്തവ പ്രശ്നങ്ങൾ, ഗർഭകാല ഛർദ്ദി എന്നിവ ശമിപ്പിക്കാൻ ഇതിന് കഴിവുണ്ട്. ദന്തരോഗങ്ങൾ, മോണരോഗങ്ങൾ എന്നിവയ്ക്കെതിരെ പൊരുതുന്നു. ജലദോഷം മൂക്കടപ്പ്, തുമ്മൽ എന്നിവ ശമിപ്പിക്കാനും ഈ ജ്യൂസ് സഹായിക്കും.പ്രമേഹരോഗികൾക്ക് ആരോഗ്യം വർദ്ധിപ്പിക്കാൻ സഹായകമാണ്. മധുരം ചേർക്കാതെ കഴിക്കണമെന്ന് മാത്രം. ചൂടുകാലത്ത് ശരീരം തണുപ്പിക്കാൻ മികച്ചതാണ് ഈ ജ്യൂസ് .
32.82°C








