Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 1:59 pm
  • 2nd May, 2026
  • Overcast Clouds
32.82°C32.82°C
  • Humidity: 54 %
  • Wind: 2.06 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഉറക്കത്തെക്കുറിച്ച്, ഉണര്‍ന്നിരുന്നു കേള്‍ക്കേണ്ട കാര്യങ്ങളുണ്ട്. പോഷകമുള്ള ഭക്ഷണം പോലെയും, പതിവു തെറ്റാത്ത വ്യായാമം പോലെയും ശരീരത്തിന്റെയും മനസ്സിന്റെയും സുഖാവസ്ഥയ്ക്ക് അത്യാവശ്യമാണ് നല്ല ഉറക്കം. അപ്പോള്‍ ചീത്ത ഉറക്കമുണ്ടോ? ഉണ്ടല്ലോ... ഇടയ്ക്കിടയ്ക്ക് ഉണര്‍ന്നും, ഉറക്കം ഞെട്ടിയും, തുടര്‍ച്ചയായ നിദ്ര സാധ്യമല്ലാതാകുന്ന സാഹചര്യങ്ങളുണ്ട്. അതാണ് ബാഡ് സ്‌ളീപ്പ്.

ഏതു യന്ത്രത്തിനും വേണം വിശ്രമസമയം. മണിക്കൂറുകള്‍ തുടര്‍ച്ചയായി പ്രവര്‍ത്തിക്കുമ്പോള്‍ ഏതു യന്ത്രത്തിന്റെയും ഘടകഭാഗങ്ങള്‍ക്ക് തേയ്മാനം സംഭവിക്കും. അറ്റകുറ്റപ്പണി വേണ്ടിവരും. മോട്ടോര്‍ ചൂടാകും. അപ്പോള്‍, ഒരു നിമിഷം പോലും വിശ്രമമില്ലാതെ ജീവിതകാലം മുഴുവന്‍ പ്രവര്‍ത്തിച്ചുകൊണ്ടേയിരിക്കുന്ന എന്റെയും നിങ്ങളുടെയും ശരീരത്തിന്റെ കാര്യമോ?

കോശങ്ങളാണ് ശരീരത്തിന്റെ അടിസ്ഥാന നിര്‍മ്മാണ ഘടകമെന്ന് അറിയാമല്ലോ. മസ്തിഷ്‌കവും ഹൃദയവും ഉള്‍പ്പെടെ ഏതു ശരീരഭാഗവും നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത് കോശങ്ങള്‍ കൊണ്ടാണ്. നിരന്തരമായ പ്രവര്‍ത്തനം മൂലം ഈ കോശങ്ങള്‍ക്കും അവ ചേര്‍ന്ന കലകള്‍ക്കും (ടിഷ്യൂസ്) തേയ്മാനവും പരിക്കും സംഭവിക്കും. ആ തകരാറുകള്‍ യഥാസമയം പരിഹരിച്ചില്ലെങ്കില്‍ സ്ഥായിയായ ബ്രേക്ക്ഡൗണ്‍ ആയിരിക്കും ഫലം. ശരീരം സ്വയം ഇത്തരം ചെറിയ 'പാച്ച് വര്‍ക്കുകള്‍' നടത്തുന്നത് നമ്മുടെ ഉറക്കത്തിനിടയിലാണ്.

അത് പകല്‍ നടത്തിക്കൂടേ എന്ന മണ്ടന്‍ ചോദ്യം ചോദിക്കരുത്. തിരക്കേറിയ ഹൈവേകളിലെ അറ്റകുറ്റപ്പണി എപ്പോള്‍ നടത്തും? രാത്രിയില്‍, വാഹനങ്ങളുടെ തിരക്ക് ഏറ്റവും കുറവുള്ള സമയം. നമ്മുടെ ശരീരം തിരക്കേറിയ ഒരു ഹൈവേ ആണ്. രാത്രികളില്‍ തിരക്കു കുറയും. എല്ലാ ശാരീരിക പ്രവര്‍ത്തനങ്ങളും മന്ദീഭവിക്കും. ഹൃദയമിടിപ്പ്, ശ്വസനഗതി, ചയാപചയ പ്രവര്‍ത്തനങ്ങള്‍, അധിക ഊര്‍ജ്ജം ചെലവഴിക്കപ്പെടുന്ന പ്രവൃത്തികള്‍, ശാരീരിക ചലനം, ബൗദ്ധിക വ്യായാമം, രക്തചംക്രമണ വേഗം ഇതെല്ലാം ഉറക്കസമയത്ത് കുറവായിരിക്കും. ഊര്‍ജ്ജം അധികം ആവശ്യമില്ലാതിരിക്കുന്ന ഈ സമയത്തേ ശരീരത്തിന് അതിന്റെ സെല്‍ റിപ്പയറിംഗ് നടത്താനാകൂ.

രാത്രിയല്‍ ഇത്തരം അറ്റകുറ്റപ്പണികള്‍ക്ക് ശരീരത്തിന് സമയം അനുവദിച്ചില്ലെങ്കില്‍, ആ തകരാറുകളോടു കൂടിത്തന്നെ അടുത്ത പകല്‍ അവയ്ക്ക് പൂര്‍ണതോതില്‍ പ്രവര്‍ത്തിക്കേണ്ടിവരും. അത് അവയുടെ പ്രവര്‍ത്തന ശേഷിയെ ബാധിക്കും. അതു പതിവായാലോ, ശരീരയന്ത്രം പണിമുടക്കുകയും ചെയ്യും. ഒരു പകല്‍ നിങള്‍ എത്ര ഊര്‍ജ്ജസ്വലതയോടെയിരിക്കുന്നു എന്നു തീരുമാനിക്കുന്നത് തലേന്നു രാത്രിയിലെ ഉറക്കം എത്ര സുഖകരമായിരുന്നു എന്നതിനെ ആശ്രയിച്ചാണ്.

സുഖകരമായ ഉറക്കം, തടസ്സങ്ങളില്ലാതെ ഏറ്റവും കുറഞ്ഞത് ആറു മണിക്കൂര്‍ ഉറക്കമാണ്. മുതിര്‍ന്ന, ജോലിചെയ്യുന്ന ഒരാളുടെ ശരീരത്തിന് ഈ ആറു മണിക്കൂര്‍ മിനിമം ഉറക്കം നിര്‍ബന്ധം. ഉറക്കമില്ലായ്മ നിങ്ങളുടെ ക്രിയാശേഷിയെയാണ് ബാധിക്കുക. തലച്ചോറിന്റെ പ്രവര്‍ത്തനം, വിവേചന ബുദ്ധി, ജാഗ്രത, പ്രചോദനാത്മകത എന്നിവയെയെല്ലാം ഇത് ബാധിക്കും. ഉറങ്ങാതിരുന്ന് ഇതൊക്കെ വരുത്തിവയ്ക്കുന്നതിനേക്കാള്‍ ഇപ്പോള്‍ കിടന്നുറങ്ങിയിട്ട്, നാളെ രാവിലെ ഉന്മേഷത്തോടെ ഒരു ദിവസം ആരംഭിക്കുന്നതാണ്. ഗുഡ് നൈറ്റ് ആന്‍ഡ് ഗുഡ് ഡേ.

Readers Comment

Add a Comment