Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 2:01 pm
  • 2nd May, 2026
  • Overcast Clouds
32.82°C32.82°C
  • Humidity: 54 %
  • Wind: 2.06 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum,food stuck in throat, i2inews

ഏത് പ്രായക്കാര്‍ക്കും തൊണ്ടയില്‍ ഭക്ഷണം കുടുങ്ങി അപകടം വരാന്‍ സാധ്യതയുണ്ട്. എങ്കിലും നാല് വയസില്‍ താഴെയുള്ള കുട്ടികളിലാണ് ഇത്തരം അപകടം കൂടുതല്‍.

അശ്രദ്ധകൊണ്ടും വേഗത്തില്‍ ഭക്ഷണം കഴിക്കുന്നത് മൂലവുമാണ് പ്രധാനമായും ആഹാരപദാര്‍ഥങ്ങള്‍ തൊണ്ടയില്‍ കുടുങ്ങാറ്. ഏത് പ്രായക്കാര്‍ക്കും തൊണ്ടയില്‍ ഭക്ഷണം കുടുങ്ങി അപകടം വരാന്‍ സാധ്യതയുണ്ട്. എങ്കിലും നാല് വയസില്‍ താഴെയുള്ള കുട്ടികളിലാണ് ഭക്ഷണം തൊണ്ടയില്‍ കുടുങ്ങിയുള്ള അപകടങ്ങള്‍ ഏറെയും ഉണ്ടാകുന്നത്.

കുട്ടികളാണെങ്കില്‍ കയ്യില്‍ കമഴ്ത്തി കിടത്തുക. അതിനു ശേഷം പുറത്ത് സാവധാനം തട്ടികൊടുക്കുക. അബോധാവസ്ഥയില്‍ ആണെങ്കില്‍ തീര്‍ച്ചയായും ആശുപത്രിയില്‍ കൊണ്ടുപോകേണ്ടതുണ്ട്. ചെറിയ കുട്ടികളാണെങ്കില്‍ എത്രയും വേഗം വൈദ്യസഹായം ഉറപ്പുവരുത്തണം.

ഭക്ഷണം തൊണ്ടയില്‍ കുടുങ്ങിയാല്‍
ഇനി മുതിര്‍ന്നവരാണെങ്കില്‍ തൊണ്ടയില്‍ ഭക്ഷണം കുടുങ്ങിയ വ്യക്തിയോട് കുനിഞ്ഞ് നില്‍ക്കാന്‍ ആവശ്യപ്പെടുക, അതിനുശേഷം പുറത്ത് ശക്തിയില്‍ തട്ടുക. തട്ടുമ്പോള്‍ ഉണ്ടാകുന്ന മര്‍ദത്തിലൂടെ തൊണ്ടയില്‍ കുടുങ്ങി വസ്തു പുറത്തേക്ക് വരും. തൊണ്ടയില്‍ ഭക്ഷണം കുടുങ്ങുന്ന അവസരത്തില്‍ വ്യക്തി ബോധാവസ്ഥയില്‍ ആണെങ്കില്‍ ചുമയ്ക്കാന്‍ പറയുന്നതും ഗുണം ചെയ്യും.

ഭക്ഷണം തൊണ്ടയില്‍ കുടുങ്ങുമ്പോള്‍, തൊണ്ട പൂര്‍ണമായും അടഞ്ഞുപോകുന്നതാണ് അപകടസാധ്യത കൂട്ടുന്നത്. തൊണ്ട അടഞ്ഞുപോകുന്നത് കുറച്ച് സമയത്തേക്ക് ഓക്‌സിജന്‍ പ്രവാഹത്തിന് തടസം സൃഷ്ടിക്കും. ഈ സമയം ഓക്‌സിജന്‍ കുറഞ്ഞാല്‍ മസ്തിഷ്‌കത്തിലേക്കും ഹൃദയത്തിലേക്കുമുള്ള രക്തപ്രവാഹം കുറയും.ഇത് അബോധാവസ്ഥയിലേക്കും തുടര്‍ന്ന് മരണത്തിന് പോലും കാരണമായേക്കാം


ഭക്ഷണം തൊണ്ടയില്‍ കുടുങ്ങാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

കുട്ടികള്‍ക്ക് ഭക്ഷണം കൊടുക്കുമ്പോള്‍ ഇരുത്തി ഭക്ഷണം കൊടുക്കുക. കിടത്തി ഭക്ഷണം കൊടുക്കരുത്.

മുതിര്‍ന്നവരും കുട്ടികളും ഭക്ഷണം കഴിക്കുമ്പോള്‍ സംസാരിക്കുന്ന ശീലം കുറയ്ക്കുക.

ഭക്ഷണം നേരിട്ട് വിഴുങ്ങാതെ, നന്നായി ചവച്ചരച്ച് കഴിക്കുക.

സാവധാനത്തില്‍ ഭക്ഷണം കഴിക്കാന്‍ ശ്രമിക്കുക. പതിയെ ഭക്ഷണം കഴിക്കാന്‍ കുട്ടികളെ പഠിപ്പിക്കുക.

എരിവും പുളിയും കൂടുതലുള്ള ഭക്ഷണങ്ങള്‍ കഴിക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധവേണം.

Readers Comment

Add a Comment