Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
നല്ല പച്ചമീൻ കറിവെച്ച് കഴിക്കാൻ ആഗ്രഹമില്ലാത്തവർ ആരുണ്ട്. എന്നാൽ ഒരുപാട് മീനുകൾ കൂട്ടിയിട്ടിരിക്കുന്നതിൽ നിന്നും എങ്ങനെ രാസവസ്തുക്കൾ ചേരാത്ത നല്ല മീൻ കണ്ടെത്തും എന്നത് ശ്രമകരമായ ജോലിയാണ്. പലരും ഒട്ടും അഴുകാത്ത മീൻ നോക്കി വാങ്ങി വീട്ടിലെത്തി മുറിക്കുമ്പോഴാണ് ചീഞ്ഞ മീനാണെന്ന് മനസിലാവുന്നത്. എന്നാൽ കാഴ്ചയിൽ ഇപ്പോൾ പിടിച്ച നല്ല പിടയ്‌ക്കുന്ന മീൻ പോലെയിരിക്കും.
മീനുകൾ അഴുകാതെയും, കേടുകൂടാതെയും ഇരിക്കുന്നതിന് നിരവധി രാസവസ്തുക്കൾ ചേർക്കാറുണ്ട്. അമോണിയയും, ഫോർമാലിനുമാണ് ഇതിൽ പ്രധാനം.. മോർച്ചറികളിൽ മൃതശരീരം അഴുകാതിരിക്കാൻ ഉപയോഗിക്കുന്ന രാസവസ്തുവാണ് ഫോൽമാഡിഹൈഡ്. വളരെ അപകടകാരിയും, നിരവധി ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്നതുമാണ് ഈ രാസവസ്തു. ഫോൽമാഡിഹൈഡ് ക്യാൻസർ ഉണ്ടാക്കുന്ന രാസവസ്തുവാണെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.എങ്ങനെയാണ് രാസവസ്തു ചേരാത്ത നല്ല മീൻ വാങ്ങുക?
നല്ല മീൻ എങ്ങനെ തിരഞ്ഞെടുക്കണം എന്നറിയില്ലാത്തത് പലപ്പോഴും നമ്മൾ പറ്റിക്കപ്പെടാൻ കാരണമാവുന്നു. മീനിനെ നോക്കി അതിന്റെ ഗുണനിലവാരം മനസിലാക്കാം. ഭക്ഷണ യോഗ്യമല്ലാത്ത മീനിനെ തിരിച്ചറിയാൻ ചില പൊടിക്കൈകളുണ്ട്.
1.ചെകിളപ്പൂക്കൾക്കും, കണ്ണിനും നിറവ്യത്യാസം ഉണ്ടാവുന്നു
2.ദുർഗന്ധത്തോടെ ദ്രാവകം തൊലിപ്പുറത്ത് പ്രത്യക്ഷപ്പെടുന്നു.
3.തൊലിപ്പുറത്തെ മിനുമിനുപ്പ് നഷ്ടപ്പെടുന്നു.
4.മാംസത്തിന് നിറവ്യത്യാസവും, സുതാര്യതയും നഷ്ടപ്പെടുന്നു
5.മാംസത്തിന്റെ പാളികൾ അടർന്ന് മാറുന്നു. മാംസം മൃദുവാകുന്നു.
6.മത്സ്യത്തിന്റെ ഗന്ധത്തിന് പകരം ദുർഗന്ധം വമിക്കുന്നു.
ഇതര സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് വരുന്ന മീനുകളിലാണ് ഇത്തരം രാസവസ്തുക്കൾ കൂടുതലായി ഉപയോഗിക്കുന്നത്. ഇവ ശ്വസിക്കുന്നതും, സ്പർശിക്കുന്നതും അലർജിയുണ്ടാക്കും. ഭക്ഷണത്തിലൂടെ ശരീരത്തിലെത്തിയാൽ ക്യാൻസർ വരെ ഉണ്ടാവും. അമിത അളവിൽ ഫോർമാലിഹൈഡ് ശരീരത്തിലെത്തിയാൽ മരണം സംഭവിക്കാം.
32.82°C








