Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
പാഷൻ ഫ്രൂട്ടിന്റെ ആരോഗ്യഗുണങ്ങളെക്കുറിച്ച് നിരവധി പഠനങ്ങൾ വന്നിട്ടുണ്ട്. ആന്റി ഓക്സിഡന്റുകളുടെ കലവറയാണ് പാഷൻ ഫ്രൂട്ട്. വിറ്റാമിൻ സിയും ഇതിലുണ്ട്. അതുകൊണ്ട് രോഗപ്രതിരോധശേഷി കൂടുകയും അകാലവാർദ്ധക്യത്തെ തടയുകയും ചെയ്യുന്നു. പാഷൻ ഫ്രൂട്ട് കൊണ്ട് പലവിധ ഭക്ഷണങ്ങൾ തയ്യാറാക്കാം. അതിലൊന്നാണ് പാഷൻ ഫ്രൂട്ട് ചമ്മന്തി.
തയ്യാറാക്കേണ്ട വിധം
പാഷന്‍ ഫ്രൂട്ട്-2
തേങ്ങ ചിരവിയത്- അരമുറി
പച്ചമുളക് - 4 എണ്ണം
ചുവന്നുള്ളി- 3 എണ്ണം
ഇഞ്ചി-ചെറിയ കഷ്ണം
ഉപ്പു- ആവശ്യത്തിന്
ആദ്യം പാഷന്‍ ഫ്രൂട്ട് ചെറിയ കഷ്ണങ്ങള്‍ ആക്കുക തൊണ്ട് സഹിതം മുറിച്ചെടുക്കണം.ഇനി ഇത് മിക്‌സിയുടെ ഗ്രൈന്ഡറില് ഇട്ടു ആദ്യം അരച്ചെടുക്കുക.ശേഷം ബാക്കിയുള്ള ചേരുവകള്‍ ചേര്‍ത്ത് ഒന്ന് കൂടി അരച്ചെടുത്തു നന്നായിട്ട് മിക്‌സ് ചെയ്യുക..സംഭവം റെഡി...
32.82°C








