Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ഒരു സുഗന്ധ വ്യഞ്ജനം മാത്രമല്ല, ആരോഗ്യ ഗുണങ്ങളുടെ കലവറ കൂടിയാണ് ഇഞ്ചി. ആന്റി ഓക്‌സിഡന്റുകളും, വിറ്റാമിനും, മിനറല്‍സും ധാരാളം അടങ്ങിയിട്ടുള്ള ഇഞ്ചിയുടെ ഔഷധഗുണങ്ങള്‍ പറഞ്ഞാല്‍ തീരാത്തതാണ്. ഇഞ്ചി ചായ അഥവാ ജിഞ്ചര്‍ ടീ ഡയറ്റില്‍ ഉള്‍പ്പെടുത്താവുന്ന ഒന്നാണ്. ദിവസവും കുടിക്കേണ്ട ചായ തന്നെയാണ് ഇഞ്ചിച്ചായ. ഇതിന്റെ ഗുണങ്ങള്‍ കേട്ടാല്‍ തീര്‍ച്ചയായും നിങ്ങള്‍ കുടിക്കും.
ദഹനപ്രശ്‌നങ്ങള്‍ ഇല്ലാതാക്കുന്നതിന് ഇഞ്ചി ചായ നല്ലതാണ്. ഇത് രാവിലെ വയറിനുണ്ടാകുന്ന പ്രശ്‌നങ്ങളെയെല്ലാം ഇല്ലാതാക്കുന്നു.ശാരീരികമായി മാത്രമല്ല മാനസികമായും ജിഞ്ചര്‍ ടീ സഹായിക്കുന്നു. മാനസിക സമ്മര്‍ദ്ദം ഇല്ലാതാക്കാന്‍ ജിഞ്ചര്‍ ടീ കുടിക്കുന്നത് നല്ലതാണ്. ആന്റി ഓക്‌സിഡന്റുകളാല്‍ സമ്പുഷ്ടമായതിനാല്‍ ജിഞ്ചര്‍ ടീ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു. ഇത് ശരീരത്തേയും മനസ്സിനേയും ആരോഗ്യത്തോടെ കാക്കുന്നു.രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ ജിഞ്ചര്‍ ടീ സഹായിക്കുന്നുയ മാത്രമല്ല രക്തത്തെ ശുദ്ധീകരിക്കാനും ജിഞ്ചര്‍ ടീ കുടിക്കുന്നതിലൂടെ സാധിയ്ക്കുന്നു.മസിലിന്റെ ആരോഗ്യം നിലനിര്‍ത്താനും സ്‌ട്രോങ് ആക്കാനും ജിഞ്ചര്‍ ടീ സഹായിക്കും.
32.82°C








