Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 11:13 am
  • 18th April, 2024
  • Overcast Clouds
34.82°C29.84°C
  • Humidity: 50 %
  • Wind: 2.26 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum, foodnfit. fresh meat,, i2inews

'ഫ്രഷ് ' നോക്കി ഭക്ഷണം തിരഞ്ഞെടുക്കുന്ന മലയാളികൾ അറിയണം, ഭക്ഷണം കഴിച്ചാൽ മാത്രം പോരാ, കഴിക്കുന്നത് ഫ്രഷ് ആണോ എന്നുകൂടി മനസിലാക്കണം. പാൽ മുതൽ പച്ചക്കറിവരെ ചോദിക്കുന്ന വില നൽകി വാങ്ങുന്ന ഉപഭോക്താക്കൾ അതിൽ മായം കലർന്നിട്ടില്ലെന്ന് ഉറപ്പാക്കണം. ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടത്തിയ 'ഭക്ഷണം ഭദ്രമാക്കാൻ' സെമിനാറിലാണ് മാർഗ്ഗനിർദേശങ്ങൾ ഉയർന്നത്.

കശാപ്പുചെയ്തു കിട്ടുന്ന മാംസം എട്ട് മണിക്കൂറിന് ശേഷമേ ഇറച്ചിയായി മാറൂ. മാംസമായി കഴിക്കുന്നതിൽ ആരോഗ്യ പ്രശ്നങ്ങളില്ലെങ്കിലും അടിസ്ഥാനപരമായ വിവരങ്ങളില്ലാതെയാണ് മിക്കവരും ഭക്ഷണം കഴിക്കുന്നത്. 48 ശതമാനത്തോളം പേർ തങ്ങൾ ഉപയോഗിക്കുന്ന മാംസത്തിന് പ്രശ്നമില്ലെന്ന ചിന്താഗതിക്കാരാണെന്ന് മണ്ണുത്തി വെറ്ററിനറി കോളേജിലെ പബ്ലിക് ഹെൽത്ത് വകുപ്പ് മേധാവി ഡോ.ബി. സുനിൽ പറഞ്ഞു. നാട്ടിൽ നടത്തിയ ഒരു സർവേയിലാണ് ഇക്കാര്യം ബോധ്യമായത്.മാംസ സംസ്‌കരണത്തിൽ 90 ശതമാനവും അടിസ്ഥാന മാനദണ്ഡങ്ങൾ പാലിക്കുന്നില്ല. കശാപ്പുശാലകളിൽ പ്രത്യേകം പരിചയ സമ്പത്തുള്ളവർക്ക് പ്രവർത്തിക്കാനുള്ള അവസരമുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. 

Readers Comment

Add a Comment