Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
നമ്മുടെ ഭക്ഷണത്തിൽ ഓട്സിന് പ്രാധാന്യം വർദ്ധിച്ചുവരികയാണ്. പോഷകസമ്പുഷ്ടവും ആരോഗ്യകരവുമായ ഭക്ഷണമാണ് ഓട്സ്. ഓട്സ് കഴിക്കുന്നവർക്ക് രക്തക്കുഴലുകളിൽ കൊഴുപ്പ് അടിഞ്ഞു കൂടാനുള്ള സാധ്യത കുറയുന്നു. നല്ല കൊളസ്ട്രോളായ എച്ച്.ഡി. എല്ലിനെ വർദ്ധിപ്പിക്കുകയും ചെയ്യുന്നു. അവനാലിൻ എന്നാണ് ഓട്സിലുള്ള പ്രോട്ടീനിന്റെ പേര്. ഊർജ്ജസ്വലത നിലനിറുത്താൻ ഇത് സഹായിക്കുന്നു. ബി 1, ബി 2, ബി 3, ബി 5,ബി 9 എന്നീ വൈറ്റമിനുകളും കാൽസ്യം, സിങ്ക്, അയൺ, മഗ്നീഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം എന്നിവയും ഇതിൽ അടങ്ങിയിട്ടുണ്ട്. പൊട്ടാസ്യം മാനസികസംഘർഷമകറ്റാൻ സഹായിക്കുന്നു. ബീറ്റാ ഗ്ളൂക്കൺ ആണ് ഓട്സിലെ മറ്റൊരു പ്രധാന ഘടകം. ഇത് വേഗത്തിൽ അലിയുന്ന ഫൈബറാണ്. ദഹനപ്രക്രീയ സുഗമമാക്കാൻ ഇത് സഹായിക്കുന്നു.
32.82°C








