Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
നമ്മുടെ വീട്ടില്‍ കുടിക്കുവാന്‍ വേണ്ടി ദാഹശമനിയോ ജീരകമോ ഏലയ്ക്കയോ ഒക്കെയിട്ട് വെള്ളം തിളപ്പിച്ച് വെയ്ക്കാറുണ്ട്. ഗുണങ്ങളെ കുറിച്ച് കൂടുതലൊന്നും അറിയില്ലെങ്കിലും നമ്മള്‍ കൂടുതലായും ജീരകമാണ് വെള്ളം തിളപ്പിക്കുമ്പോള്‍ ഉപയോഗിക്കുക. എന്നാല്‍ ഇങ്ങനെ ജീരക വെള്ളം കുടിക്കുന്നത് കൊണ്ട് ഗുണങ്ങള്‍ ഏറെയാണ്.
ആള് ഇത്തിരി കുഞ്ഞന്‍ ആണെങ്കിലും ഗുണങ്ങളില്‍ കേമനാണ്. ശരീരഭാരം കുറയ്ക്കാനും രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാനുമെല്ലാം ജീരകവെള്ളം സഹായിക്കുന്നു. ആന്റി ഓക്‌സിഡന്റുകളാല്‍ സമ്പന്നമാണ്. കൊളസ്‌ട്രോള്‍ കുറയ്ക്കാനും രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും ഇരുമ്പിന്റെ ആഗിരണം വര്‍ധിപ്പിക്കാനും ജീരകവെള്ളം കുടിക്കുന്നത് വളരെ നല്ലതാണ്.
ജീരകവെള്ളത്തില്‍ ധാരാളം ഇരുമ്പ് അടങ്ങിയിട്ടുണ്ട്. ഇത് വിളര്‍ച്ച തടയാന്‍ സഹായിക്കുകയും ദഹനത്തിന് സഹായിക്കുന്ന എന്‍സൈമുകളുടെ ഉത്പാദനം കൂട്ടി ദഹനം എളുപ്പമാക്കുകയും ഉദര പ്രശ്‌നങ്ങള്‍ അകറ്റാനും സഹായിക്കുന്നു. പ്രമേഹത്തിന് നല്ലൊരു പരിഹാരമാണ് ജീരകവെള്ളം.
ദിവസവും ജീരകവെള്ളം പതിവാക്കുന്നത് ശരീരത്തിലെ ചീത്ത കൊളസ്‌ട്രോളിനെ അകറ്റും. അടിവയറ്റിലെ കൊഴുപ്പ് നീക്കം ചെയ്യാനും അമിത വണ്ണം കുറയ്ക്കാനും ജീരകവെള്ളം വളരെ നല്ലതാണ്. ശ്വസന സംബന്ധമായ പ്രശ്‌നങ്ങള്‍ക്കും ജീരകവെള്ളം ഏറെ ഗുണം ചെയ്യും. പൊട്ടാസ്യവും പോഷകഘടകങ്ങളും ധാരാളമടങ്ങിയ ജീരകവെള്ളം ഊര്‍ജം പ്രദാനം ചെയ്യുന്നു.
ജീരകത്തിന് ഇത്രയും ഗുണങ്ങള്‍ ഉണ്ടെന്ന് പ്രതീക്ഷിച്ചില്ല അല്ലേ… അപ്പോള്‍ ഇനി മുതല്‍ ജീരകവെള്ളം വീട്ടില്‍ പതിവാക്കുമല്ലോ.
32.82°C








