Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 2:01 pm
  • 2nd May, 2026
  • Overcast Clouds
32.82°C32.82°C
  • Humidity: 54 %
  • Wind: 2.06 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ലോകത്ത് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന പാനിയങ്ങളാണ് ചായയും കാപ്പിയും. അതുകൊണ്ട് തന്നെ ചായ ആണോ കാപ്പിയാണോ മികച്ചതെന്ന തരത്തിൽ തർക്കങ്ങളും പതിവാണ്. പലപ്പോഴും ഈ തർക്കങ്ങളിൽ വിജയിക്കുന്നത് ‘കാപ്പി’ ടീം തന്നെയായിരിക്കും. ഉണർവേകാൻ കാപ്പിയിൽ അടങ്ങിയിരിക്കുന്ന കഫീനിന്റെ കൂട്ടുപിടിച്ചാണ് ഈ സംവാദങ്ങളിലെല്ലാം കാപ്പി ടീം വിജയിക്കുന്നത്. എന്നാൽ പ്രിയ ചായ പ്രേമികൾക്ക്ആ ശ്വാസമായിരിക്കുകയാണ് പുതിയ പഠന റിപ്പോർട്ട്. കാപ്പി പ്രേമികളേക്കാൾ മിടുക്കർ ചായ പ്രേമികളെന്ന് തെളിയിച്ചിരിക്കുകയാണ് സിംഗപൂരിലെ യോംഗ് ലൂ ലിൻ സർവകലാശാല നടത്തിയ പഠനം.

സിംഗപൂരിലെ നാഷണൽ യൂണിവേഴ്‌സിറ്റിയിലെ യോംഗ് ലൂ ലിൻ സ്‌കൂൾ ഓഫ് മെഡിസിൻ ആണ് പഠനത്തിന് പിന്നിൽ. ദിവസവും ചായ കുടിക്കുന്നത് തലച്ചോറിന്റെ പ്രവർത്തനത്തിന് നല്ലതാണെന്നാണ് പഠനം. വാർധക്യത്തിൽ തലച്ചോറിനുണ്ടാകുന്ന പ്രവർത്തന കുറവിനെ മറിടകടക്കാൻ ചായ കുടി സഹായിക്കുമെന്ന് യോംഗ് ലൂ ലിൻ സ്‌കൂളിലെ സൈക്കോളജി വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഫെംഗ് ലീ പറയുന്നു.
മുമ്പും ചായയുടെ ഗുണകണങ്ങൾ ചൂണ്ടിക്കാട്ടി പഠനങ്ങൾ നടന്നിട്ടുണ്ട്. ചായ കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്നും, ഹൃദയാരോഗ്യത്തിന് നല്ലതാണെന്നും പഠനങ്ങൾ പറയുന്നു. ഇതിന് പുറമെ മൂഡ് നന്നാക്കാനും ചായ ഉത്തമമാണ്.

60 വയസിൽ കൂടുതൽ പ്രായമുള്ള 36 പേരിലാണ് സംഘം പഠനം നടത്തിയത്. അവരുടെ ജീവിത രീതി, ആരോഗ്യം, എന്നിവയം കുറിച്ച് വിവരങ്ങൾ ശേഖരിച്ചും, ഇവരെ ന്യൂറോ സൈക്കോളജിക്കൽ ടെസ്റ്റുകൾക്ക് വിധേയമാക്കിയും, എംആർഐ എടുത്തുമൊക്കെയാണ് പഠനം നടത്തിയത്. 2015 മുതൽ 2018 വരെയായിരുന്നു പഠന കാലയളവ്.

Readers Comment

Add a Comment