Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ഉത്തമ ദാഹശമനിയാണ് കരിങ്ങാലി.ഇത് രക്തം ശുദ്ധീകരിക്കും.അരഗ്വധാമൃതാധി കഷായം, കതകഖദിരാദി കഷായം, മുസലി ഖദിരാദി കഷായം, ഖദിര ത്രിഫലാദി കഷായം, ഖദിരാദി ഗുളിക, അമൃതാദി കഷായം, മജ്ഞ്ഷ്ടാദി കഷായം, ലഘുഖദിര വടിക, ത്രിഫലാദിതളം, ശൂലാദിചൂർണ്ണം തുടങ്ങിയ ആയുർവേദ മരുന്നുകളിൽ കരിങ്ങാലി ചേരുന്നു. കരിങ്ങാലി പച്ചത്തണ്ട് അറ്റം ചതച്ചു ബ്രഷ് കൊണ്ടെന്നപോലെ പല്ല് തേച്ചാൽ പല്ലുകൾക്കും, മോണയ്ക്കും, വായിലെ അസുഖങ്ങൾക്കും ഗുണകരമാകും. വായ്പ്പുണ്ണിന് ഇത് ഔഷധമാണ്. ചർമ്മ രോഗങ്ങൾക്ക് പ്രതിവിധിയായി കരിങ്ങാലി കാതൽ, വേപ്പിൻ തൊലി, ചിറ്റമൃത്, പടവല തണ്ട്, ഖരമഞ്ഞൾതൊലി, കൊടിത്തുവ വേര് ഇവ സമം എടുത്ത് കഷായമുണ്ടാക്കി നല്കാറുണ്ട്.
സ്വരം നന്നാകുന്നതിന് കരിങ്ങാലി സത്ത് ഗുളികകളാക്കി വായിലിട്ടു അലിയിച്ചു കഴിക്കാറുണ്ട്. കുട്ടികളിലെ ചർമ്മപ്രശ്നങ്ങൾക്ക് കരിങ്ങാലിത്തൊലിയും കാതലും സമം എടുത്ത് വെള്ളംവച്ചു കുളിപ്പിക്കുന്നു. കുഷ്ഠരോഗത്തിനുള്ള ആയുർവേദചികിത്സയിൽ ആവശ്യഘടകമാണ് കരിങ്ങാലി.
32.82°C








