Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
കേരളീയരുടെ ഭക്ഷണത്തിൽ മുട്ടയ്ക്ക് പ്രാധാന്യമുണ്ട്. വളരെ പോഷകസമൃദ്ധമാണ് മുട്ട. അതോടൊപ്പം തന്നെ അപകടകരവും. പ്രമേഹവും കൊളസ്ട്രോളും ഉള്ളവർ മുട്ടകഴിക്കുന്നത് അപകടമാണ്. മുട്ടയിലെ മഞ്ഞക്കരുവിൽ ധാരാളം കൊളസ്ട്രോൾ അടങ്ങിയിട്ടുണ്ട്. കൊളസ്ട്രോൾ ഉള്ളവർ മുട്ട കഴിക്കുവാൻ ആഗ്രഹിക്കുന്നുവെങ്കിൽ മുട്ടയുടെ വെള്ള മാത്രം കഴിക്കുക.
ബ്രട്ടീഷ് ഹാർട്ട് ഫൗണ്ടേഷൻ നടത്തിയ പഠനത്തിൽ ഹൃദയത്തിന് മുട്ട നല്ലതെല്ലെന്ന് തെളിഞ്ഞു. മുട്ടയുടെ മഞ്ഞക്കരുവിനെതന്നെയാണ് ഈ പഠനത്തിലും വില്ലനായി കണ്ടെത്തിയത്. മുട്ടയുടെ മഞ്ഞക്കരു കഴിക്കുന്നവർക്ക് ഹൃദയത്തിന് ഹാനികരമായ എൽ.ഡി. എൽ കൊളസ്ട്രോൾ വർദ്ധിക്കുന്നതായി പഠനത്തിൽ പറയുന്നു. കോഴിമുട്ടയെക്കാൾ അപകടം താറാമുട്ടയാണെന്നും ഈ പഠനത്തിൽ പറയുന്നു. താറാമുട്ടയിൽ കൊഴിമുട്ടയിലുള്ളതിനെക്കാൾ ഇരട്ടി കൊളസ്ട്രോൾ ഉണ്ട്. അർശ്ശസിന് പ്രതിവിധിയായി കേരളത്തിൽ താറാമുട്ട ഉപയോഗിക്കാറുണ്ട്. എന്നാൽ കൊളസ്ട്രോൾ പ്രശ്നമുള്ളവർ താറാമുട്ട കഴിക്കുന്നത് ഹൃദയത്തിന്റെ ആരോഗ്യം കുറയ്ക്കും.
മുട്ടയുടെ മേന്മകൾ
നെഗറ്റീവ് ഘടകങ്ങൾ ഒരുപാട് ഉണ്ടെങ്കിലും മുട്ടയുടെ മേന്മകളെ അവഗണിക്കാൻ പാടില്ല. കാൽസ്യം, സോഡിയം, പൊട്ടാസ്യം, ഇരുമ്പ് എന്നിവ മുട്ടയിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. എല്ലുകളുടെ ബലത്തിന് ഇത് നല്ലതാണ്.
കൊളീൻ ആണ് മുട്ടയിൽ അടങ്ങിയിട്ടുള്ള മറ്റൊരു നല്ല ഘടകം. ഞരമ്പുകളുടെ പ്രവർത്തനത്തിന് ഇത് സഹായിക്കുന്നു.
32.82°C








