Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
പുരുഷവന്ധ്യതയും ഹൃദ്രോഗവും അനുദിനം കൂടിവരുന്നു. ഭക്ഷണരീതിയാണ് ഇതിനു പിന്നിലെ വില്ലൻ. താഴെ പറയുന്ന ഭക്ഷണങ്ങൾ ഒഴിവാക്കിയാൽ പുരുഷവന്ധ്യതയെ ഒരു പരിധി വരെ പ്രതിരോധിക്കാൻ സാധിക്കും.
സംസ്കരിച്ച ഇറച്ചി
പ്രോസസ് ചെയ്ത ഇറച്ചി അതായത് ബേക്കൻ,സലാമി, ഹോട്ട് ഡോഗ്സ് മുതലായവ പുരുഷന്മാരുടെ ബീജത്തിന്റെ അളവ് കുറയ്ക്കും. മാത്രമല്ല കൊളസ്ട്രോൾ, രക്തസമ്മർദ്ദം എന്നിവയ്ക്ക് കാരണമാകുകയും ചെയ്യം.
പായ്ക്കഡ് സൂപ്പുകൾ
കടയിൽ നിന്നും ലഭിക്കുന്ന പാക്കഡ് സൂപ്പുകളിൽ നിറവും മണവും വരുത്താൻ വേണ്ടിയുള്ള രാസപദാർത്ഥങ്ങൾ ഉണ്ടാകും. ഈ രാസവസ്തുക്കൾ പുരുഷബീജത്തിന്റെ അളവ് കുറയ്ക്കുകയും ഹൃദയത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്നു. അൾസർ മുതൽ കാൻസർ വരെയുള്ള രോഗങ്ങൾക്ക് ഇത് കാരണമാകുന്നു. കാനിൽ ലഭിക്കുന്ന സൂപ്പുകളും ഒഴിവാക്കണം.
സാലഡ്, കേക്ക് ഡ്രഡിങ്ങ്
സാലഡിലും കേക്കിലും ഉപയോഗിക്കുന്ന ഡ്രസിങ്ങ് പ്രമേഹത്തെ ക്ഷണിച്ചുവരുത്തുകയും ബീജത്തിന്റെ എണ്ണവും കുറയ്ക്കുന്നു. ശരീരത്തിലെ ചീത്ത കൊളസ്ട്രോളായ എൽ.ഡി. എല്ലിന്റെ അളവ് വർദ്ധിപ്പിക്കുകയും ഹൃദ്രോഗത്തിന് കാരണമാകുകയും ചെയ്യും.
32.82°C








