Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
അമിതവണ്ണത്തെ അതിവേഗത്തിൽ ഓടിക്കാൻ ഇതാ ഒരു പാനീയം. നാരങ്ങ, പുതിനയില, ഇഞ്ചിനീര്, വെള്ളരിക്ക എന്നിവയാണ് ചേരുവകൾ.
തയാറാക്കുന്നത് ഇങ്ങനെ...
ഇഞ്ചിനീര് - രണ്ട് ടീസ്പൂൺ
വെള്ളരിക്ക - ഒന്ന് ( ചെറിയ കഷണങ്ങളാക്കിയത് )
ചെറുനാരങ്ങ – ഒന്ന് ,
പുതിനയില – പതിനഞ്ചെണ്ണം
വെള്ളം – എട്ട് ഗ്ലാസ്
ചെറിയ കഷണങ്ങളാക്കിയ വെള്ളരിക്കയിലേക്ക് നാരങ്ങാനീര് ചേർക്കുക. ഇതിൽ ഇഞ്ചിനീരും പുതിനയില നന്നായി അരച്ചെടുത്തതും ചേർത്ത് യോജിപ്പിക്കുക. രാത്രി ഈ മിശ്രിതം ഫ്രിഡ്ജിൽ സൂക്ഷിക്കുക. രാവിലെ എട്ടുഗ്ളാസ് വെള്ളം ചേർത്ത് പാനീയം തയാറാക്കാം. പകൽ ഓരോ മണിക്കൂർ ഇടവിട്ട് ഈ പാനീയം കുടിക്കാം. അമിതവണ്ണം അകലുന്നതിന് പുറമേ , ദഹനപ്രശ്നങ്ങൾ ഇല്ലാതാക്കാനും ശരീരത്തിന് ഉന്മേഷവും ചർമ്മത്തിന് പ്രസരിപ്പും നേടാനും ഉത്തമമാണിത്. ഓർക്കുക, ശരീരഭാരം കുറയാൻ ഒപ്പം ഭക്ഷണനിയന്ത്രണവും വ്യായാമവും വേണം.
32.82°C








