Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 2:04 pm
  • 2nd May, 2026
  • Overcast Clouds
32.82°C32.82°C
  • Humidity: 58 %
  • Wind: 3.07 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഇപ്പോഴത്തെ ഭക്ഷണത്തിൽ അജിനോമോട്ടോയ്ക്ക് വലിയ പ്രാധാന്യമുണ്ട്. പല രോ​ഗങ്ങൾക്ക് പിന്നിലും അജിനോമോട്ടോയെയാണ് പ്രതി സ്ഥാനത്ത് നിറുത്തുന്നത്. എന്നാൽ അജിനോമോട്ടോ മാരകവിഷമാണെന്നത് തെറ്റിദ്ധാരണ മാത്രമാണെന്ന് അത് ഉത്പാദിപ്പിക്കുന്ന കമ്പനിയിലെ അധികൃതർ  പറയുന്നു. രാജീവ് ​ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയിൽ നടക്കുന്ന ന്യൂട്രിഷൻ  സൊസൈറ്റി ഓഫ് ഇന്ത്യയുടെ വാർഷികസമ്മേളനത്തിൽ ഉത്പന്നം പരിചയപ്പെടുത്താനെത്തിയ കമ്പനിയുടെ പ്രതിനിധിയാണ് തെറ്റിദ്ധാരണ മാറ്റുന്ന പേപ്പർ അവതരിപ്പിച്ചത്. അജിനോമോട്ടോ എന്നാൽ രാസവസ്തുവിന്റെ പേരല്ലെന്നും 1909-ൽ ജപ്പാനിൽ ആരംഭിച്ച കമ്പനിയുടെ പേരാണെന്നും അദ്ദേഹം പറഞ്ഞു. മോണോസോഡിയം ​ഗ്ലുട്ടാമേറ്റിനെയാണ്   അജിനോമോട്ടോയെന്ന് ്പറയുന്നത്. കരിമ്പ്, മരിച്ചിനി എന്നിവയിൽ നിന്നാണ് ഇത് ഉത്പാദിപ്പിക്കപ്പെടുന്നത്. കരിമ്പും മരിച്ചിനിയും ശാസ്ത്രീയമായി സംസ്കരിച്ചെടുക്കുന്ന ഉത്പന്നത്തിൽ രാസവസ്തുക്കൾ ചേർക്കില്ല. ഒന്നര നൂറ്റാണ്ടായി ലോകത്തെ പല രാജ്യങ്ങളിലും ജനങ്ങളുടെ ഭക്ഷണത്തിന്റെ ഭാ​ഗമായ  മോണോസോഡിയം ​ഗ്ലുട്ടാമേറ്റിനെ  ഇന്ത്യയിൽ മോശമായാണ് ചിത്രീകരിച്ചിരിക്കുന്നതെന്ന് കമ്പനിയുടെ പ്രതിനിധിയായ ​ഗോവിന്ദ് ബിശ്വാസ് പറഞ്ഞു. ഇന്ത്യയിൽ അജിനോമോട്ടോയെന്ന പേരിൽ വ്യാജഉത്പന്നങ്ങൾ ഇറങ്ങുന്നുണ്ടെന്നും ഇവയൊന്നും യഥാർത്ഥ അജിനോമോട്ടോയല്ലെന്നും അദ്ദേഹം വെളിപ്പെടുത്തി.

Readers Comment

Add a Comment