Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 2:03 pm
  • 2nd May, 2026
  • Overcast Clouds
32.82°C32.82°C
  • Humidity: 58 %
  • Wind: 3.07 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ആദ്യം കയ്ക്കുകയും പിന്നീട് മധുരിക്കുകയും ചെയ്യുന്ന നെല്ലിക്ക പല രോ​ഗങ്ങളിൽ നിന്നും വിമുക്തി നൽകുന്നു. ആയുർവേദ മരുന്നുകളിൽ നെല്ലിക്ക പ്രധാന ചേരുവയാണ്. പോഷക​ഗുണങ്ങളോടൊപ്പം ഔഷധമൂല്യവും നെല്ലിക്കയ്ക്ക് ഉണ്ട്. നെല്ലിക്കയിൽ അടങ്ങിയിട്ടുള്ള ​ഗാലിക് ആസിഡും ​ഗലോട്ടാനിനും പ്രമേഹം തടയാൻ സഹായിക്കുന്നു. 

നെല്ലിക്കയിലെ ആന്റി ഓക്സിഡന്റുകളും ആന്റി മ്യൂട്ടേജനുകളും കാൻസറിനെ പ്രതിരോധിക്കുന്നു. കാൻസർ സെല്ലുകളുടെ വളർച്ച തടയാൻ ഇവയ്ക്ക് കഴിവുണ്ട്.
ദഹനം എളുപ്പമാക്കാനും കാഴ്ചശക്തി കൂട്ടുവാനുമുള്ള കഴിവ് നെല്ലിക്കയ്ക്കുണ്ട്. അകാലവാർദ്ധക്യത്തെ പ്രതിരോ​ധിക്കാനും രോ​ഗപ്രതിരോധശേഷി കൂട്ടുവാനും നെല്ലിക്ക കഴിക്കുന്നതിലൂടെ സാധിക്കുന്നു.
തലമുടിയുടെ ആരോ​ഗ്യത്തിനും സൗന്ദര്യത്തിനും നെല്ലിക്ക നല്ലതാണ്. ഉണങ്ങിയ നെല്ലിക്കയിട്ട് കാച്ചിയെടുത്ത വെളിച്ചെണ്ണ തേച്ചാൽ താരൻ, മുടിക്കായ, പേൻ എന്നിവ മാറും. മാത്രമല്ല മുടി സമൃദ്ധിയായി വളരുകയും ചെയ്യും. ആയുർവേദ എണ്ണയായ നീലിഭൃം​ഗാദിയിലെ മുഖ്യ ചേരുവയും നെല്ലിക്കയാണ്.

ശ്രദ്ധിക്കേണ്ടത്

​ഗർഭിണികളും കുട്ടികളും അമിതമായി നെല്ലിക്ക കഴിക്കുന്നത് വയറിളക്കത്തിന് കാരണമാകും. പ്രമേഹത്തിന് മരുന്നുകഴിക്കുന്നവർ നെല്ലിക്ക കൂടുതലായി കഴിച്ചാൽ രക്തത്തിലെ പഞ്ചസാര ക്രമാതീതമാം വിധം താഴാനുള്ള സാധ്യത കൂടുതലാണ്.

Readers Comment

Add a Comment