Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 2:03 pm
  • 2nd May, 2026
  • Overcast Clouds
32.82°C32.82°C
  • Humidity: 58 %
  • Wind: 3.07 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

തിരക്കുള്ള ജീവിതത്തിലെ പ്രധാനഭക്ഷണമാണ് ബിസ്കറ്റ്. കുക്കീസ്, ക്രീം  ബിസ്കറ്റ് എന്നിങ്ങനെ പല തരത്തിൽ ബിസ്കറ്റുകൾ ഉണ്ട്. ആരോ​ഗ്യകരമായ ഭക്ഷണമാണ് ബിസ്കറ്റ് എന്നാണ് പലരും വിശ്വസിച്ചിരിക്കുന്നത്. എന്നാൽ ബിസ്കറ്റ് പലതരത്തിലുള്ള ആരോ​ഗ്യപ്രശ്നങ്ങൾ ഉണ്ടാക്കും. ബിസ്കറ്റിന്റെ അടിസ്ഥാന ചേരുവ മൈദ, പഞ്ചസാര, ഹൈഡ്രോജനേറ്റഡ് ഫാറ്റ് എന്നിവയാണ്.  ഹൈ‍ഡ്രോജനേറ്റഡ് ഫാറ്റ് അഥവാ പൂരിത കൊഴിപ്പ് രക്തത്തിലെ കൊളസ്ട്രോളിന്റെ അളവ് വർദ്ധിപ്പിക്കുന്നു. പ്രമേഹരോ​ഗികൾക്കും ഇത് നല്ലതല്ല. രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടുന്ന ഭക്ഷണമാണ് ബിസ്കറ്റ്.

ബിസ്കറ്റിൽ ഉപയോ​ഗിക്കുന്ന പൂരിതകൊഴുപ്പ് പൊണ്ണത്തടി,കാൻസർ, കരൾ രോ​ഗങ്ങൾ എന്നിവയുണ്ടാക്കും. ബിസ്കറ്റിലുള്ള ഫ്രക്ടോസും, ​ഗ്ളൂക്കോസ് സിറപ്പും മാനസികാരോ​ഗ്യത്തെയും ബാധിക്കുന്നു. ഷിസോഫ്രിനിയ അടക്കമുള്ള ​ഗുരുതരമാനസികപ്രശ്നങ്ങൾ ബിസ്കറ്റ് ക​ഴിക്കുന്നവർക്ക് ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് പഠനത്തിൽ തെളിഞ്ഞിട്ടുണ്ട്.

കുട്ടികൾക്ക് പ്രിയപ്പെട്ട ക്രീം ബിസ്കറ്റിൽ അമിതകൊഴുപ്പും ഊർജ്ജവും അടങ്ങിയിട്ടുണ്ട്. ഇത് ദഹനപ്രശ്നത്തിനും പൊണ്ണത്തടിക്കും കാരണമാകുന്നു.ബിസ്കറ്റ് കഴിക്കുന്ന കുട്ടികൾക്ക് അതിനോട് അഡിക്ഷൻ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ബിസ്കറ്റിൽ അടങ്ങിയിരിക്കുന്ന കൃത്രിമ അഡിറ്റീവുകളാണ് ഇതിന് കാരണം. രുചി, മണം, നിറം എന്നിവ വർദ്ധിപ്പിക്കുന്നതിന് ഭക്ഷണത്തിൽ ചേർക്കുന്ന ഘടകങ്ങളാണ് അഡിറ്റീവുകൾ. പൊട്ടാസ്യം നൈട്രേറ്റ്,സോഡിയം അസ്കോർബിക് ആ‍ഡിസ് എന്നിവയാണ് ബിസ്കറ്റിൽ അടങ്ങിയിരിക്കുന്ന അഡിക്ടീവുകൾ. ഇതാണ് ബിസ്കറ്റ് കഴിക്കുന്നവർക്ക് അതിനോട് അഡിക്ഷനുണ്ടാകാനുള്ള കാരണം.നാക്കിലെ രസമുകുളങ്ങളെ ഉദ്ദീപിപിക്കുവാനായി മോണോ സോഡിയം ​ഗ്ളൂട്ടാമേറ്റ് അഥവാ അജിനോമോട്ടോ ബിസ്കറ്റിലുണ്ട്. ഇതും ശരീരത്തിന് ദോഷകരമാണ്. ശരീരത്തിലെ കാൽസ്യത്തെ അജിനോമോട്ടോ നശിപ്പിക്കുന്നു. ഇത് കാരണം എല്ലുകളുടെ ബലം കുറയുന്നു.

Readers Comment

Add a Comment