Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
രോഗങ്ങളെ തടയുന്ന പാഷൻഫ്രൂട്ടിന്റെ കഴിവിനെപ്പറ്റിയുള്ള പഠനങ്ങൾ പുരോഗമിക്കുകയാണ്. കേരളത്തിലെ കാലാവസ്ഥയിൽ സമൃദ്ധമായി വളരുന്ന പാഷൻ ഫ്രൂട്ടിന്റെ ഔഷധഗുണത്തെ പാശ്ചാത്യർ അംഗീകരിച്ചിട്ടുണ്ട്. വണ്ടർഫ്രൂട്ട് എന്നാണ് പാശ്ചാത്യർ പാഷൻഫ്രൂട്ടിനെ വിശേഷിപ്പിക്കുന്നത്.
പ്രമേഹത്തിന്
ഗ്ളൈസെമിക് ഇൻഡക്സ് കുറവായതിനാലും നാരുകൾ ധാരാളം അടങ്ങിയതിനാലും പ്രമേഹരോഗികൾക്ക് മികച്ച പഴമാണ് പാഷൻഫ്രൂട്ട്. പ്രമേഹചികിത്സയിൽ ഡയറ്ററി സപ്ളിമെന്റായി പാഷൻ ഫ്രൂട്ട് ഉപയോഗിക്കാമെന്ന് പഠനങ്ങൾ പറയുന്നു.
കാൻസറിനെ ചെറുക്കുന്നു
കാൻസറിന് കാരണമായ ഫ്രീ റാഡിക്കലുകൾ ഉണ്ടാകുന്നതിനെ തടയാൻ പാഷൻഫ്രൂട്ടിന് കഴിവുണ്ട്. മലാശയ അർബുദ കോശങ്ങളെ നശിപ്പിക്കുന്ന പിസെറ്റാനോൾ എന്ന ഘടകം പാഷൻഫ്രൂട്ടിലുണ്ട്. ബി.പിയെ നിയന്ത്രിക്കാനും പിസെറ്റാനോൾ
ഹായിക്കുന്നു.
രോഗപ്രതിരോധശേഷിക്ക്
രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന വിറ്റാമിൻ സി, കരോട്ടിൻ എന്നിവ പാഷൻഫ്രൂട്ടിലുണ്ട്. രോഗപ്രതിരോധ ശേഷിയുടെ കുറവു കൊണ്ടുണ്ടാകുന്ന ജലദോഷം, പനി എന്നീ രോഗങ്ങളെ പ്രതിരോധിക്കാൻ പാഷൻഫ്രൂട്ട് കഴിക്കുന്നതിലൂടെ സാധിക്കും.
മാനസികാരോഗ്യത്തിന്
വിഷാദം, ഉത്കണ്ഠ എന്നിവ അകറ്റാൻ പാഷൻഫ്രൂട്ട് കഴിക്കുന്നതിലൂടെ സാധിക്കും. പാഷൻ ഫ്രൂട്ടിലെ പൊട്ടാസ്യവും ഫോലേറ്റും തലച്ചോറിന്റെ ആരോഗ്യത്തെ വർദ്ധിപ്പിക്കുന്നു.മാനസികപ്രശ്നങ്ങൾക്ക് കാരണമായ കോർട്ടിസോൾ എന്ന ഹോർമോൺ കുറയ്ക്കാൻ പൊട്ടാസ്യവും ഫോലേറ്റും സഹായിക്കുന്നു. പാഷൻഫ്രൂട്ടിലുള്ള ഹാർമാൻ എന്ന സംയുക്തം സുഖനിദ്ര നൽകുന്നു.
ചർമ്മ സൗന്ദര്യം വർധിപ്പിക്കുന്നു
പാഷൻ ഫ്രൂട്ടിലടങ്ങിയിരിക്കുന്ന വിറ്റാമിൻ എയ്ക്ക് സൗന്ദര്യം കൂട്ടാനുള്ള കഴിവുണ്ട്. ഇതിലടങ്ങിയിരിക്കുന്ന റൈബോഫ്ളേവിൻ, കരോട്ടിൻ എന്നിവ ചർമ്മത്തിലെ സ്വാഭാവികനിറം നിലനിറുത്തുകയും ആരോഗ്യം വർദ്ധിപ്പിക്കുകയും ചെയ്യും.
ഗർഭിണികൾക്ക്
പാഷൻ ഫ്രൂട്ടിലടങ്ങിയിരിക്കുന്ന ഫോലേറ്റ് ഗർഭസ്ഥശിശുവിന്റെ വളർച്ചയ്ക്ക് നല്ലതാണ്. ഗർഭിണികളുടെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാനും ഇത് സഹായിക്കുന്നു.
32.82°C








