Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
അൻപതു വയസ്സുകഴിഞ്ഞാൽ ദഹനപ്രശ്നങ്ങൾ പതിവാണ്. ഇത് ഒഴിവാക്കാൻ ഭക്ഷണക്രമം പ്രത്യേകം ശ്രദ്ധിക്കണം. നാരുകളടങ്ങിയ പഴങ്ങൾ, പച്ചക്കറികൾ,വാഴക്കൂമ്പ്, ഇലക്കറികൾ എന്നിവയാണ് ഉത്തമപ്രതിവിധിയാണ്. ദിവസവും പന്ത്രണ്ട് ഗ്ളാസ് വെള്ളമെങ്കിലും കുടിക്കുക. ഉപ്പ്, കൊഴുപ്പ്, എരിവ്, മസാല, മധുരം എന്നിവ പരമാവധി കുറയ്ക്കണം. തവിടു കളയാത്ത ധാന്യങ്ങൾ, ഡ്രൈഫ്രൂട്ട്സ്, പയർവർഗങ്ങൾ, പാടനീക്കിയ പാൽ, മോര്, മുട്ടയുടെ വെള്ള, ചെറുമത്സ്യങ്ങൾ ഇവ ഭക്ഷണത്തിലുൾപ്പെടുത്തുക. മാംസാഹാരം രണ്ടാഴ്ചയിലൊരിക്കൽ മതി. റെഡ്മീറ്റ് ഒഴിവാക്കുക. കൃത്യസമയത്ത് ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കണം.
പ്രഭാതഭക്ഷണമായി ആവിയിൽ പുഴുങ്ങിയ പലഹാരങ്ങൾ, പച്ചക്കായ് പുഴുങ്ങിയത്, മധുരം കുറഞ്ഞ പഴങ്ങൾ എന്നിവ കഴിക്കാം. പ്രോട്ടീൻ, ജീവകം, നാരുകൾ, കാർബോഹൈഡ്രേറ്റ് എന്നിവയുടെ അനുപാതം ക്രമപ്പെടുത്തിയ സ്മൂതികൾ മികച്ചതാണ്. ക്ഷീണമകറ്റി ശരീരത്തിന് ഊർജവും രോഗപ്രതിരോധശേഷിയും നൽകാൻ സ്മൂതികൾ സഹായിക്കും. അത്താഴം രാത്രി എട്ടിന് മുൻപ് കഴിക്കുക. ദിവസവും രാവിലെ ഇളംചൂടുവെള്ളത്തിൽ നാരങ്ങാനീര് ചേർത്ത് കഴിക്കുന്നത് രോഗപ്രതിരോധശേഷി വർദ്ധിക്കുന്നതിനും ദഹനത്തിനും ഉത്തമമാണ്.
32.82°C








