Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ലോ കലോറി ഡയറ്റ് പുരുഷനും സ്ത്രീക്കും വ്യത്യസ്തമെന്ന് പഠനം. ഡെൻമാർക്കിലെ കോപ്പൺഹേഗൻ സർവ്വകലാശാലയിൽ എട്ടാഴ്ച നീണ്ടു നിന്ന പഠനത്തിലാണ് ലോ കലോറി ഡയറ്റ് കൂടുതൽ പ്രയോജനം ചെയ്യുന്നത് പുരുഷന്മാർക്കാണെന്ന് തെളിഞ്ഞത്. എട്ടാഴ്ചയായി നീണ്ടുനിന്ന പഠനത്തിൽ പ്രീ ഡയബെറ്റിക് സ്റ്റേജിലുള്ള 1000 സ്ത്രീകൾക്കും പുരുഷന്മാർക്കും ലോ കലോറി ഡയറ്റ് നല്കി. സ്ത്രീകളെക്കാൾ കൂടുതൽ പുരുഷന്മാർക്കാണിത് ഗുണം ചെയ്തത്. പുരുഷന്മാർക്ക് ഡയബെറ്റിക്കിന് മുന്നോടിയായുള്ള അവസ്ഥ കുറഞ്ഞു. കൊളസ്ട്രോൾ നില നോർമലായി. രക്തസമ്മർദ്ദവും കുറഞ്ഞു. എന്നാൽ സ്ത്രീകൾക്ക് അരക്കെട്ടിന്റെ വണ്ണം, കോളസ്ട്രോൾ എന്നിവ മാത്രമാണ് കുറഞ്ഞത്. ഇതോടെ പ്രീ ഡയബെറ്റിക് സ്റ്റേജിലുള്ള സ്ത്രീകൾക്കായി പ്രത്യേക ഭക്ഷണക്രമം ആവശ്യമാണെന്ന് തെളിഞ്ഞു. ഡയബെറ്റിക് ഒബേസിറ്റി ആന്റ് മെറ്റബോളിസം ജേർണലിലാണ് ഈ പഠനഫലം പുറത്തുവന്നത്.
32.82°C








