Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
രാവിലെ ഓഫീസിലിലേക്കും കോളേജിലേക്കും തിരക്ക് പിടിച്ചു ഓടുന്നതിനിടയിൽ എല്ലാരും ഒഴിവാക്കുന്ന ഒരു കാര്യമാണ് ബ്രേക്ക് ഫാസ്റ്റ് . പിന്നീട് വിശക്കുമ്പോൾ ജങ്ക് ഫുഡ്സിനെ അഭയം പ്രാപിക്കും. അത് നേരം തെറ്റി കഴിക്കുന്നതുകൂടെ ആകുമ്പോൾ അന്നേ ദിവസത്തെ മുഴുവൻ ഭക്ഷണ ക്രമവും താളം തെറ്റുന്നു. ഇഡ്ലി, ദോശ ,പുട്ടു ,കടലകറി, പാലപ്പം , വെജിറ്റബിൾ സ്റ്റൂ മുതലായ തനി മലയാളി ബ്രേക്ക് ഫാസ്റ്റുകൾ ഹെൽത്തി ആൻഡ് ടെസ്റ്റി ആണെന്നതിൽ തർക്കമില്ല എന്നാൽ ഇവയൊക്കെ ഉണ്ടാകണമെങ്കിൽ തലേ ദിവസം തന്നെ അതിനായി തയ്യാറെടുക്കേണ്ടതുണ്ട് എന്നതാണ് എല്ലാവരെയും ബുദ്ധിമുട്ടിക്കുന്നത് . അതുകൊണ്ട് ഈ ബ്രേക്ഫാസ്റ്റുകൾ അവധി ദിവസങ്ങളിലേക്ക് കരുതി വെച്ചോളു . ജോലി ദിവസങ്ങളിൽ നമുക് കാര്യങ്ങൾ കുറച്ചുകൂടെ ഈസി ആക്കാം .
തിങ്കൾ മുതൽ വെള്ളിവരെ തയ്യാറാക്കാൻ നിങ്ങൾക്കായി 5 ഈസി ആൻഡ് ഹെൽത്തി ബ്രേക്ക്ഫാസ്റ്റ് ഐഡിയാസ് .....
സോഫ്റ്റ് ആലൂ റൊട്ടി .
മൂന്ന് ഉരുളക്കിഴങ്ങു പുഴുങ്ങി പൊടിച്ചത് ,1 കപ്പ് ഗോതമ്പ് മാവ് , അര ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് , അര ടീസ്പൂൺ മുളക്പൊടി ,അല്പം മല്ലിയില, ആവശ്യത്തിന് ഉപ്പ് എന്നിവ കൈകൊണ്ടു കുഴച്ചു അതിലേക്ക് മാവുകുഴയ്ക്കാൻ ആവശ്യമായ വെള്ളം ചേർത്ത് ചപ്പാത്തി ഉണ്ടാക്കുന്നത് പോലെ പരത്തി എടുക്കണം . കനം കുറച്ചു പരത്തി എടുക്കാൻ പ്രത്യേകം ശ്രദ്ധിക്കുക അതിനു ശേഷം ഒരു തവയിൽ ഇട്ടു ആലു റൊട്ടി ചുട്ടെടുക്കാം . റൊട്ടിയിൽ അല്പം നെയ്യ് തടവുന്നതു രുചി കൂട്ടും. ആലൂ റൊട്ടിക്ക് പ്രത്യേകിച്ച് കറിയൊന്നും ആവശ്യമില്ല. ഇഷ്ടമുള്ളവർക്ക് റൈത്ത സൈഡ് ഡിഷ് ആയി ഉപയോഗിക്കാം .
റവ ഇഡ്ലി
രണ്ടു കപ്പ് റവയിൽ , ഒന്നരകപ്പ് തൈര് , അര കപ്പ് വെള്ളം , അല്പം ഉപ്പ് എന്നിവ ചേർത്ത് കുഴച്ചു പത്തു മിനിറ്റ് മാറ്റി വെക്കുക , അതിനു ശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് അല്പം എണ്ണ ഒഴിച്ച് കടുക് ,ഉഴുന്ന് പരിപ്പ് ,തുവരപ്പരിപ്പ് , ചെറുതായി അരിഞ്ഞ കറിവേപ്പില എന്നിവ ചേർത്ത് മൂപ്പിക്കണം , അതിനു ശേഷം അതിലേക്ക് ചെറുതായി അരിഞ്ഞ ഇഞ്ചി പച്ചമുളക് എന്നിവ ചേർത്ത് വഴറ്റുക , അതിലേക്ക് വേവിച്ചു വെച്ച ഗ്രീൻപീസ് , ഗ്രേറ്റ് ചെയ്ത കാരറ്റ് എന്നിവയും ചേർക്കാം ആവശ്യത്തിന് ഉപ്പും ചേർത്ത് വഴറ്റിയ ഈ കൂട്ട് നേരത്തെ തയ്യാറാക്കി വെച്ച റവയിലേക്ക് ചേർത്ത് ഇഡ്ലി മാവിന്റെ പരുവത്തിൽ വെള്ളം ചേർത്ത് കുഴച്ചു എടുക്കണം . ഇഡ്ലി പാത്രത്തിൽ വെച്ച് ആവിയിൽ വേവിച്ചു കഴിക്കാം . ഏതെങ്കിലും തരം ചട്ട്ണി സൈഡ് ഡിഷ് ആയിട്ട് ഉപയോഗിക്കാം.
എഗ്ഗ് സാൻവിച്ച്
രണ്ടു മുട്ട പുഴുങ്ങിയതിനു ശേഷം വെള്ളയും മഞ്ഞയും വേർപെടുത്തി എടുക്കുക . രണ്ടു ബ്രഡ്, ബട്ടർ അല്ലെങ്കിൽ ഓയിൽ ചേർത്ത് പാനിൽ ടോസ്റ്റ് ചെയ്തു എടുക്കാം . ഒരു ബൗളിൽ പുഴുങ്ങിയ മുട്ടയുടെ മഞ്ഞ ഉപ്പു ,കുരുമുളക്, ഒലിവു ഓയിൽ ,ചെറുതായി അരിഞ്ഞ മല്ലിയില എന്നിവ ചേർത്ത് യോജിപ്പിച്ചെടുക്കുക. പുഴുങ്ങിയ മുട്ടയുടെ വെള്ള ചെറിയ കഷ്ണങ്ങളായി അരിഞ്ഞു വെക്കുക . ടോസ്റ്റ് ചെയ്ത ഒരു ബ്രഡിൽ വീട്ടിൽ ഉണ്ടാക്കിയതോ പുറത്തു നിന്ന് വാങ്ങിയതോ ആയ മയോണീസ് പുരട്ടുക. അതിലേക്ക് കനം കുറച്ചരിഞ്ഞ ഒരു കഷ്ണം സാലഡ് വെള്ളരിയ്ക്ക, തക്കാളി എന്നിവ വെക്കാം . അതിലേക് കഷ്ണങ്ങളായി അരിഞ്ഞു വെച്ചേക്കുന്ന മുട്ടയുടെ വെള്ള വിതറുക. വേറൊരുബ്രെഡിൽ യോജിപ്പിച്ചു വെച്ചേക്കുന്ന മുട്ടയുടെ മഞ്ഞയുടെ കൂട്ട് പുരട്ടണം രണ്ടു ബ്രെഡുകളും ഒന്നിന് മുകളിൽ ഒന്നായി വെച്ച് കൈകൊണ്ടു മെല്ലെ അമർത്തുക . പകുതിയായി കട്ട് ചെയ്ത് പ്ലേറ്റിൽ വിളംബാം. കോഫിയോടൊപ്പം കഴിക്കാൻ സൂപ്പർ ടേസ്റ്റിയാണ് ഈ എഗ്ഗ് സാൻഡ്‌വിച്ച് .
ഫ്രഞ്ച് ടോസ്റ്റ് ആൻഡ് മസാല എഗ്ഗ് സ്‌ക്രാമ്പ്ൾ
പേര് കേട്ട് ഞെട്ടണ്ട . ഇതൊരു സിമ്പിൾ ഡിഷ് ആണ് . ഒരു വലിയ പാത്രത്തിൽ അര കപ്പ് പാല് , രണ്ടു മുട്ട , അര ടീസ്പൂൺ പഞ്ചസാര ഒരു നുള്ളു ഉപ്പ് എന്നിവ ചേർത്തു നന്നായി യോജിപ്പിക്കണം. അതിലേക്ക് ബ്രഡ് മുക്കി ഒരു പാനിൽ ബട്ടർ പുരട്ടി ബ്രഡ് , ടോസ്റ്റ് ചെയ്തു എടുക്കണം . ഈ ബ്രഡ് ടോസ്റ്റിനു സൈഡ് ഡിഷ് ആയി എഗ്ഗ് സ്‌ക്രാമ്പ്ൾ ഉണ്ടാക്കാം . ഒരു ബൗളിൽ നാല് മുട്ട ആവശ്യത്തിന് ഉപ്പും ഒരു ടേബിൾ സ്പൂൺ കുരുമുളകും ചേർത്ത് സ്പൂൺ കൊണ്ട് അടിച്ചു വെക്കുക . ഒരു പാനിൽ എണ്ണ ചൂടാക്കി അതിലേക്ക് ചെറുതായി അരിഞ്ഞ സവാള , തക്കാളി എന്നിവ ചേർത്ത് വഴറ്റണം . അതിനു ശേഷം അതിലേക്ക് കാൽ ടീസ്പൂൺ ഗരം മസാല ചേർത്ത് കൊടുക്കാം . ഇതിലേക്ക് അടിച്ചു വെച്ചേക്കുന്ന മുട്ട ചേർത്ത് ചിക്കി എടുക്കുക . ഫ്രഞ്ച് ടോസ്റ് ആൻഡ് മസാല എഗ്ഗ് സ്‌ക്രാമ്പ്ൾ റെഡി .
സ്മൂത്തീസ്
തിരക്കുള്ള ദിവസങ്ങളിൽ ,സോളിഡ് ഫുഡ് കഴിക്കാനും ഉണ്ടാക്കാനുമുള്ള ബുദ്ധിമുട്ടു നമുക് സ്മൂത്തീസ് കുടിച്ചു മാനേജ് ചെയ്യാം .ഇഷ്ടമുള്ള ഫ്രൂട്സ് സ്മൂത്തീസിനായി തിരഞ്ഞെടുക്കാം . പാട നീക്കിയ പാൽ ഉപയോഗിക്കുന്നതാണ് കൂടുതൽ നല്ലതു പാലിന് പകരം അൽമണ്ട് മിൽക്കും ( ബദാം കുതിർത്തു അരച്ചു എടുത്തത് ) ഉപയോഗിക്കാം . ബനാന സ്മൂത്തീസ് എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം . റോബസ്റ്റ പഴമാണ് സ്മൂത്തീസ്ന് നല്ലതു . മിക്സിയിൽ പഴം കഷ്ണങ്ങളായി മുറിച്ചത്, പാൽ , ഫ്‌ളേവറിനായി വാനില എസ്സെൻസ് അല്ലെങ്കിൽ കൊക്കോ പൌഡർ എന്നിവ ചേർത്ത് മിക്സ് ചെയ്തു കുടിക്കാൻ പാകത്തിന് അരച്ചെടുക്കുക . ഒരു ഗ്ലാസ്സിലേക്ക് പകർന്നു കുടിക്കാം . മധുരത്തിനായി പഞ്ചസാര ചേർക്കേണ്ടതില്ല .പഴം തന്നെ മധുരമുള്ളതാണ് . അതികം മധുരം വേണ്ടവർക്ക് പഞ്ചസാര വളരെ കുറഞ്ഞ അളവിൽ ഉപയോഗിക്കാം .
32.82°C








