Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 2:03 pm
  • 2nd May, 2026
  • Overcast Clouds
32.82°C32.82°C
  • Humidity: 58 %
  • Wind: 3.07 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

മുടികൊഴിച്ചിൽ എല്ലാ പ്രായക്കാരെയും വിഷമിപ്പിക്കുന്ന കാര്യമാണ് . പരിഹാരമായി മുടിയിൽ തേയ്ക്കുന്ന ഷാംപൂവിലും ഹെയർ ഓയിലിലും പരീക്ഷണം നടത്തുന്നവർ തങ്ങളുടെ ഭക്ഷണശീലങ്ങളിൽ പ്രത്യേകിച്ച് മാറ്റം ഒന്നും വരുത്താറില്ല. എന്നാൽ ചില ഭക്ഷണങ്ങൾ  മുടിയിഴകൾക്ക് കൂടുതൽ കരുത്ത്  പകരുകയും മുടികൊഴിച്ചിൽ അകറ്റി നിർത്തുകയും ചെയ്യും . 

ക്യാരറ്റ് :- തലയോട്ടിയിലെ കോശങ്ങൾക്ക് ആരോഗ്യവും മുടിയിഴകൾക്ക് കൂടുതൽ മിനുസവും തിളക്കവും നൽകും .

ഗ്രീൻ പീസ് :  ധാതുക്കളായ ഇരുമ്പ്, സിങ്ക്, ബി ഗ്രൂപ്പ് വിറ്റാമിനുകളും ഇവയിൽ അടങ്ങിയിട്ടുണ്ട്. ആരോഗ്യത്തോടെ മുടി നിലനിർത്താൻ ഇവ അത്യന്താപേക്ഷിതമാണ്.

ഓട്സ്: ഓട്സിൽ ഫൈബർ മാത്രമല്ല  മറ്റ് അവശ്യ പോഷകങ്ങളായ സിങ്ക്, ഇരുമ്പ്, ഒമേഗ -6 ഫാറ്റി ആസിഡുകൾ എന്നിവയും അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം ചർമ്മത്തിന്റെയും  മുടിയുടെയും  വളർച്ചയ്ക്കും ആരോഗ്യം നിലനിർത്തുന്നതിനും  സഹായകമാകും 

ചെറു മീനുകൾ : റെഡ് മീറ്റിന്റെ ഉപയോഗം കുറയ്ക്കുന്നത് നല്ലതാണ് പകരം ശരീരത്തിന്  ആവശ്യത്തിന് പ്രോട്ടീൻ ലഭ്യമാക്കാൻ ചെറുമീനുകൾ ഭക്ഷണത്തിൽ ധാരാളമായി ഉൾപ്പെടുത്താം . സീ ഫുഡ്‌സിൽ അടങ്ങിയിട്ടുള്ള വിറ്റാമിൻ ബി 12   , സിങ്ക്  , അയൺ തുടങ്ങിയവ മുടിക്ക് കൂടുതൽ കരുത്ത്  പകരും .

മുട്ട: മുട്ട മുടിയുടെ നല്ല ചങ്ങാതിയാണ് .അത്യാവശ്യ പോഷകങ്ങളായ പ്രോട്ടീൻ, വിറ്റാമിൻ ബി 12, ഇരുമ്പ്, സിങ്ക്, ഒമേഗ 6 ഫാറ്റി ആസിഡുകൾ എന്നിവ മുട്ടയിൽ അടങ്ങിയിട്ടുണ്ട്. ഇവയിൽ ഏതെങ്കിലും വിറ്റാമിനുകളിലും ധാതുക്കളിലും കുറവുണ്ടാകുന്നത് മുടിയുടെ ഗുണനിലവാരത്തിന് കാരണമാകാറുണ്ട് . കൂടാതെ, മുടി കൊഴിച്ചിലിനെതിരെ പോരാടുന്നതിനുള്ള മികച്ച സഹായമായ ബയോട്ടിൻ (വിറ്റാമിൻ ബി 7) നുള്ള ഒരു നല്ല ഉറവിടം കൂടിയാണിത്.

കൊഴുപ്പു കുറഞ്ഞ പാലുല്പന്നങ്ങൾ : കൊഴുപ്പ് കുറഞ്ഞ പാലുൽപ്പന്നങ്ങളായ സ്കിം മിൽക്ക്, തൈര് എന്നിവ കാൽസ്യത്തിന്റെ മികച്ച ഉറവിടമാണ്, ഇത് മുടിയുടെ വളർച്ചയ്ക്ക് ഒരു പ്രധാന ഘടകമാണ്. ഭക്ഷണത്തിൽ തൈരും പാലും  ഉൾപെടുത്താൻ മറക്കാതിരിക്കുക .

ഇവയോടൊപ്പം ഫ്‌ളേക്‌ സീഡ്‌സ് ,വോൾനട്ട്, പഴങ്ങളായ ഓറഞ്ച് , പപ്പായ , ബ്ലാക്ക് കറന്റ് , ബ്ലൂ ബെറീസ് , കിവി , ബ്രോക്കാളി മുതലായവയും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് മുടിയുടെ ആരോഗ്യം വർധിപ്പിക്കും .

Readers Comment

Add a Comment