Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
കുട്ടികളുടെ ശരീരവളര്‍ച്ചയ്ക്കും ആരോഗ്യത്തിനും മികച്ച ഭക്ഷണമാണ് അവല്‍. കുട്ടികളെ ഫാസ്റ്റ് ഫുഡുകളില്‍ നിന്ന് അകറ്റി, അവര്‍ക്ക് രുചികരവും പോഷകസമൃദ്ധവുമായ വ്യത്യസ്ത വിഭവങ്ങള്‍ തയാറാക്കി നല്‍കണം.
കുട്ടികളുടെ എല്ലിന്റെയും പല്ലിന്റെയും വളര്‍ച്ചയും ആരോഗ്യവും ഉറപ്പാക്കുന്ന പോഷകങ്ങളുടെ ശേഖരം അവലിലുണ്ട്. നാരുകള്‍ വളരെയധികം അടങ്ങിയിട്ടുള്ളതിനാല്‍ ദഹനം മെച്ചപ്പെടുത്തും. വൈറ്റമിന്‍ എ, ബി1, ബി2, ബി3,ബി6, ഡി, ഇ എന്നിവയും അയണ്‍, കാത്സ്യം, ഫോസ്ഫറസ്, സിങ്ക് , കോപ്പര്‍, മഗ്‌നീഷ്യം, മാംഗനീസ് എന്നിവയും ധാരാളം അടങ്ങിയിട്ടുണ്ട്.
ശരീരത്തിന് ഊര്‍ജ്ജം നല്‍കാന്‍ സഹായിക്കുന്ന ഒന്നാണ് അവല്‍. കളികളിലും കായികവിനോദങ്ങളിലും എപ്പോഴും ഏര്‍പ്പെടുന്നതിനാല്‍ കുട്ടികളുടെ ശരീരത്തിന് അധിക ഊര്‍ജ്ജം ആവശ്യമായി വരും. അതുകൊണ്ടുതന്നെ അവര്‍ക്കു
നല്‍കേണ്ട പ്രധാനപ്പെട്ട ആഹാരവുമാണ് അവല്‍.
അവല്‍ അല്‍പ്പം ചൂടുവെള്ളം ചേര്‍ത്തു നനച്ച്, തേങ്ങ തിരുമിയത്, ശര്‍ക്കര, എള്ള്, പഴം നുറുക്കിയത്, അല്‍പ്പം നെയ്യ് എന്നിവ ചേര്‍ത്ത് കുഴച്ച് ചെറിയ ബാളുകളാക്കി കുട്ടികള്‍ക്ക് നല്‍കാം. രുചികരമായ നാലുമണി പലഹാരമാണിത്. അവല്‍ മിക്‌സിയില്‍ പൊടിച്ച് പാല്‍, ഏത്തപ്പഴം എന്നിവ ചേര്‍ത്തടിച്ച് ശര്‍ക്കരയും ചേര്‍ത്ത് തയ്യാറാക്കുന്ന പാനീയം കുട്ടികള്‍ക്ക് ഊര്‍ജ്ജവും ആരോഗ്യവും നല്‍കും.
32.82°C








