Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ഇന്ന് ലോക അയഡിന്‍ അപര്യാപ്തതാ ദിനമാണ്. ശരീരത്തില്‍ അയഡിന്‍ മൂലകത്തിന്റെ കുറവും അസന്തുലിതാവസ്ഥയും പല വിധ രോഗങ്ങള്‍ക്കും വഴിവയ്ക്കാം. തൈറോയിഡ് ഗ്രന്ഥിയുടെ വീക്കം കാരണം കഴുത്തില്‍ മുഴ പോലെ വീര്‍ത്തുവരുന്ന ഗോയിറ്റര്‍ രോഗമാണ് പ്രധാനം. ഹൈപ്പോ തൈറോയിഡിസം, ഹാഷിമോട്ടാസ്, കറ്റിനിസം എന്നിവ അയഡിന്റെ കുറവു കാരണമുണ്ടാകുന്ന രോഗങ്ങളാണ്. ഊര്‍ജ്ജസ്വലതയില്ലായ്മ, അമിത ക്ഷീണം, വിഷാദം, മുടികൊഴിച്ചില്‍, ആര്‍ത്തവ ക്രമക്കേടുകള്‍.... ഇവയെല്ലാം അയഡിന്റെ കുറവു കാരണം സംഭവിക്കാം.
കടല്‍ മത്സ്യങ്ങളായ ചാള, ചൂര, കൊഞ്ച് എന്നിവയില്‍ അയഡിന്‍ ധാരാളം അടങ്ങിയിട്ടുണ്ട്. മുട്ട, ഉരുളക്കിഴങ്ങ് എന്നിവയാണ് അയഡിന്‍ സമ്പന്നമായ മറ്റു രണ്ട് ആഹാര പദാര്‍ത്ഥങ്ങള്‍. മുട്ടയുടെ മഞ്ഞക്കരുവിലാണ് അയഡിന്‍ ധാരാളം അടങ്ങിയിരിക്കുന്നത്. പാലും പാല്‍ ഉത്പന്നങ്ങളുമാണ് അയഡിനു വേണ്ടി ആശ്രയിക്കാവുന്ന മറ്റ് വിഭവങ്ങള്‍.
ശരീരകോശങ്ങളില്‍ നടക്കുന്ന ചയാപചയ പ്രവര്‍ത്തനങ്ങള്‍ക്ക് അവശ്യം വേണ്ടുന്ന മൂലകമാണ് അയഡിന്‍. ശരീരകോശങ്ങളുടെ വളര്‍ച്ചയ്ക്കു മാത്രമല്ല, ശരീരതാപം നിയന്ത്രിച്ചു നിറുത്തുന്നതിലും ഹൃദയം, വൃക്കകള്‍, കരള്‍, മസ്തിഷ്‌കം എന്നിവയുടെ പ്രവര്‍ത്തനത്തിനും തൈറോയിഡ് ഹോര്‍മോണുകള്‍ അത്യാവശ്യമാണ്. ഈ ഹോര്‍മോണുകളുടെ ഉത്പാദനത്തിന് സഹായിക്കുന്നത് അയഡിന്‍ മൂലകമാണ്. പാല്‍, മുട്ട, കൊഴുപ്പു കുറഞ്ഞ ചെറിയ കടല്‍ മത്സ്യങ്ങള്‍ എന്നിവ പതിവായി ഉപയോഗിക്കുന്നവര്‍ക്ക് അയഡിന്‍ അപര്യാപ്തതയെ പേടിക്കുകയേ വേണ്ട.
32.82°C








