Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 12:26 am
  • 30th June, 2026
  • Overcast Clouds
23.48°C23.48°C
  • Humidity: 96 %
  • Wind: 1.24 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum


വെണ്ടയ്ക്ക എന്നു കേട്ടാല്‍ പലര്‍ക്കും അത്ര പോരാ! പക്ഷേ, ആരോഗ്യത്തിനും രോഗപ്രതിരോധത്തിനും മാത്രമല്ല, ചര്‍മ്മ സൗന്ദര്യത്തിനും ഇവന്‍ ബെസ്റ്റാണ്. 
വെണ്ടയ്ക്കാ പാനീയം ആണ് താരം.  രണ്ട് വെണ്ടയ്ക്ക നന്നായി കഴുകി നീളത്തില്‍ പിളര്‍ന്ന് ഒരു ഗ്ലാസ് വെള്ളത്തില്‍ ഇട്ടു വയ്ക്കുക. പിറ്റേന്നു രാവിലെ വെണ്ടയ്ക്ക ഇതേ വെള്ളത്തിലേയ്ക്കു പിഴിഞ്ഞൊഴിച്ച്  കുടിക്കുക. രോഗപ്രതിരോധ ശേഷി ഉറപ്പ്.  വെറുംവയറ്റിലാണ് ഇത്  കുടിക്കേണ്ടത്. 
ഇനി വെണ്ടയ്ക്കാ ഗുണങ്ങള്‍: രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് വര്‍ദ്ധിപ്പിച്ച്  വിളര്‍ച്ച തടയും. രക്തത്തിലെ ഗ്ലൂക്കോസിന്റെ തോത് കുറച്ച്  പ്രമേഹത്തില്‍ നിന്ന് സംരക്ഷണം നല്‍കും. കൊളസ്‌ട്രോള്‍ കുറച്ച് ഹൃദയാരോഗ്യം കാത്തുസൂക്ഷിക്കും.  
വെണ്ടക്കയ്ക്ക് ആന്റിബാക്ടീരിയല്‍ ഗുണങ്ങള്‍ നിരവധിയാണ്.  ചുമ, ജലദോഷം, ആസ്ത്മ, അലര്‍ജി എന്നിവ മാറാന്‍ ബെസ്റ്റ്. അസ്ഥി തേയ്മാനത്തെ പ്രതിരോധിക്കുന്നതിനാല്‍ മുപ്പതു വയസ് കഴിഞ്ഞ സ്ത്രീകള്‍ വെണ്ടയ്ക്കാ പാനീയം കുടിക്കുന്നത് ഗുണം ചെയ്യും. വാതരോഗങ്ങളെ  ശമിപ്പിക്കാനും സഹായിക്കും. 
ധാരാളം ഫോളേറ്റ് അടങ്ങിയിട്ടുള്ളതിനാല്‍ ഗര്‍ഭിണികള്‍ക്ക് മികച്ച ആരോഗ്യപാനീയം കൂടിയാണ്  ഇത്. സൗന്ദര്യം തുടിക്കുന്ന തിളങ്ങുന്ന ചര്‍മ്മം അഗ്രഹിക്കാത്തവരുണ്ടോ? ചുമ്മാ ആഗ്രഹിച്ചാല്‍ പോരാ- അതിന് ഇന്നു മുതല്‍ വെണ്ടയ്ക്കാ പാനീയം ശീലമാക്കാം.

 

Readers Comment

Add a Comment