Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ഭക്ഷണപദാര്‍ത്ഥങ്ങളില്‍ അടങ്ങിയിട്ടുള്ള പോഷക പദാര്‍ത്ഥങ്ങളെക്കുറിച്ചും അവയുടെ പൊതുസ്വഭാവങ്ങളെക്കുറിച്ചും വ്യക്തമായ ധാരണയുണ്ടെങ്കിലേ ആഹാരക്രമീകരണം വഴി പ്രമേഹം നിയന്ത്രണവിധേയമാക്കാനും ജീവതശൈലീ രോഗങ്ങളെ ഫലപ്രദമായി പ്രതിരോധിക്കാനും കഴിയൂ. രക്തത്തിലെ ഗ്‌ളൂക്കോസിന്റെ അളവ് നിയന്ത്രിച്ചു നിര്‍ത്താന്‍ ഒഴിവാക്കേണ്ടുന്ന ഭക്ഷണപദാര്‍ത്ഥങ്ങളുടെ പട്ടിക കുറച്ച് വലുതാണ്.
പൊറോട്ട, മൈദയും മൃഗക്കൊഴുപ്പും ചേര്‍ന്ന പലഹാരങ്ങള്‍, ധാന്യങ്ങള്‍, കഞ്ഞി, ഗോതമ്പുകഞ്ഞി, സൂചിറവ , ചാക്കരി ചോറ്, ശര്‍ക്കര, പഞ്ചസാര, തേന്‍, കരിപ്പട്ടി, പായസം, കിഴങ്ങുവര്‍ഗങ്ങളായ കപ്പ, ചേന, ചേമ്പ്, ഉരുളക്കിഴങ്ങ്, ഉണക്ക കപ്പ, കൂര്‍ക്ക, ബീറ്റ്‌റൂട്ട് , പഴവര്‍ഗങ്ങളായ ചക്കപ്പഴം, മാമ്പഴം, പൈനാപ്പിള്‍, ഈന്തപ്പഴം, സപ്പോട്ട, ഏത്തപ്പഴം എന്നിവ കൂടാതെ ഉണക്കമുന്തിരി, കശുവണ്ടിപ്പരിപ്പ്, എണ്ണയില്‍ വറുത്ത മത്സ്യം, മാംസം, പൂരി, പപ്പടം എന്നിവ ഒഴിവാക്കുക.
ഞണ്ട്, ചെമ്മീന്‍ എന്നിവ വല്ലപ്പോഴും മാത്രമേ ഉപയോഗിക്കാവൂ.
ഭക്ഷണത്തില്‍ കൊഴുപ്പ്, എണ്ണ, എന്നിവ തീരെ കുറച്ച് ഉള്‍പ്പെടുത്തുക. തേങ്ങയും തേങ്ങാപ്പാലും ഉപയോഗിച്ചുള്ള ആഹാരം നിയന്ത്രിക്കുക. തൊലി കളഞ്ഞ കോഴിയിറച്ചി മാത്രം ഉപയോഗിക്കുക. വെണ്ണ, നെയ്യ്, വനസ്പതി, ഡാല്‍ഡ എന്നിവ ഒഴിവാക്കുക.
പ്രത്യേകം ഓര്‍ക്കുക
ചോറ്, ഗോതമ്പ്, ഓട്‌സ് എന്നിവ കഞ്ഞി രൂപത്തില്‍ കഴിച്ചാല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുത്തനെ ഉയരും. അതിനാല്‍ ഇവ പച്ചക്കറികള്‍ ചേര്‍ത്ത് ഉപ്പുമാവ് രൂപത്തില്‍ കഴിയുക. കൃത്യസമയത്ത് ആഹാരം കഴിക്കുക. മുളപ്പിച്ച പയര്‍ വര്‍ഗങ്ങളും നാരുള്ള പച്ചക്കറികളും ധാരാളം കഴിക്കുക.
32.82°C








