Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 12:27 am
  • 30th June, 2026
  • Overcast Clouds
23.48°C23.48°C
  • Humidity: 96 %
  • Wind: 1.24 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം നിർത്തലാക്കാൻ തീരുമാനിച്ചിട്ടില്ലെന്ന് മന്ത്രി ജി.ആർ അനിൽ.  മുൻഗണന വിഭാഗങ്ങൾക്ക് മാത്രം ഭക്ഷ്യകിറ്റ് നൽകിയാൽ പോരെ എന്ന് ചോദ്യം പല കോണുകളിൽ നിന്നും ഉയരുന്നുണ്ട്. ഇക്കാര്യത്തിൽ ചർച്ച ചെയ്ത് തീരുമാനം എടുക്കുമെന്നും മന്ത്രി അറിയിച്ചു. സൗജന്യ ഭക്ഷണക്കിറ്റ് നിർത്തലാക്കിയെന്ന പ്രചരണം അടുത്തിടെ നടന്നിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു ഭക്ഷ്യമന്ത്രി.

2020 ഏപ്രിൽ മുതലാണ് സംസ്ഥാനത്ത് സൗജന്യ ഭക്ഷ്യകിറ്റ് വിതരണം ആരംഭിച്ചത്. കൊവിഡ് രോഗം വ്യാപനം തടയാൻ പ്രഖ്യാപിച്ച ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തിൽ പൊതുജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിനാണ് ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്യാൻ സർക്കാർ തീരുമാനിച്ചത്. 17 ഇനം സാധനങ്ങളാണ് കിറ്റിലുള്ളത്. റേഷൻ കടകളിൽ നിന്ന് തന്നെ കിറ്റുകൾ വാങ്ങണമെന്നാണ് നിർദേശം. റേഷൻ കാർഡില്ലാത്തവർ ആധാർ കാർഡിനൊപ്പം സത്യവാങ്മൂലം നൽകിയാൽ കിറ്റ് വാങ്ങാം.

Readers Comment

Add a Comment