Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
രക്തസമ്മര്‍ദ്ദ നിരക്ക് ഉയര്‍ന്ന നിലയിലാണെന്നു കണ്ടാല്‍ ഡോക്ടര്‍ ആദ്യം പിടിക്കുന്നത് ഉപ്പിന്റെ കഴുത്തിനാണ്! ഉപ്പ് അധികം കൂട്ടേണ്ട! ഉപ്പു ചേര്‍ക്കാത്തതോ ഉപ്പ് കുറഞ്ഞതോ ആയ ഭക്ഷണപദാര്‍ത്ഥങ്ങളും കറികളും കൂട്ടേണ്ടിവരുമ്പോഴാണ് ഇതുവരെ ഇവയിലെല്ലാം രുചിരാജനായി വിലസിയത് കറിയുപ്പ് ആണെന്ന് നമ്മള്‍ തിരിച്ചറിയുക. വിപണിയില്‍ പലതരം ഉപ്പ് വാങ്ങാന്‍ കിട്ടും. എല്ലാറ്റിനെയും ചേര്‍ത്ത് നമ്മള്‍ ഉപ്പ് എന്ന് പറയുകയും ചെയ്യും. ഇതാ ചില ഉപ്പ് വെറൈറ്റികള്‍.
ടേബിള്‍ സാള്‍ട്ട്: ഇവനാണ് നമ്മള്‍ കറികളില്‍ സാധാരണ ചേര്‍ക്കുന്ന കറിയുപ്പ്. വലിയ ഉപ്പുപാടങ്ങളില്‍ കടല്‍വെള്ളം നിറച്ച്, അതു വറ്റിക്കുമ്പോള്‍ അടിയുന്ന ഉപ്പു പരലുകള്‍ സംസ്‌കരിച്ചെടുക്കുന്നതാണ് കറിയുപ്പ്. ഉപ്പുപൊടി ആണെങ്കില്‍ കട്ട പിടിക്കാതിരിക്കാന്‍ ചില രാസപദാര്‍ത്ഥങ്ങള്‍ ചേര്‍ക്കുമെന്നു മാത്രം.
സീ സാള്‍ട്ട്: കടല്‍വെള്ളം ബാഷ്പീകരിച്ച് ഉണ്ടാകുന്നതാണ് കടലുപ്പ്. സംസ്‌കരിക്കപ്പെടാത്ത ഉപ്പാണ് എന്നതുകൊണ്ടു തന്നെ ഇതില്‍ സിങ്ക്, പൊട്ടാസ്യം, ഇരുമ്പ് എന്നീ ധാതുക്കളുടെ സാന്നിധ്യമുണ്ടാകും. രുചിയും വേറെയായിരിക്കും.
അയഡൈസ്ഡ് സാള്‍ട്ട്: ശരീരത്തിന് ആവശ്യമുള്ളതും അതേസമയം, വളരെ കുറച്ച് ഭക്ഷണപദാര്‍ത്ഥങ്ങളില്‍ മാത്രം അടങ്ങിയിട്ടുള്ളതുമായ ഘടകമാണ് അയഡിന്‍. അയഡിനിന്റെ കുറവ് പല ശാരീരിക പ്രശ്‌നങ്ങള്‍ക്കും ഇടയാക്കുകയും ചെയ്യും. ഇതു പരിഹരിക്കാന്‍ കണ്ടെത്തിയ മാര്‍ഗമാണ് ഉപ്പില്‍ അഡയിന്‍ ചേര്‍ക്കുക എന്നത്. സാധാരണ കറിയുപ്പില്‍ അയഡിന്‍ ചേര്‍ത്താല്‍ അയഡൈസ്ഡ് സാള്‍ട്ട് ആയി.
ഹിമാലയന്‍ സാള്‍ട്ട്: ഉപ്പുകളില്‍ ഏറ്റവും പരിശുദ്ധന്‍. പാകിസ്ഥാനിലെ ഹിമാലയന്‍ മേഖലയിലുള്ള ഖെവ്‌റ ഉപ്പു ഖനിയില്‍ നിന്നാണ് ഹിമാലയന്‍ ഉപ്പിന്റെ പിറവി. വിവിധ ധാതുലവണങ്ങളുടെ സാന്നിധ്യം അടങ്ങിയിട്ടുള്ളതുകൊണ്ടു തന്നെ പാചകത്തിനു മാത്രമല്ല, പരമ്പരാഗത ചികിത്സാവിധികള്‍ക്കും ഹിമാലയന്‍ സാള്‍ട്ട് ഉപയോഗിക്കും. എണ്‍പതില്‍ അധികം ധാതുക്കള്‍ ഹിമാലയന്‍ ഉപ്പിലുണ്ടെന്നാണ് കണ്ടെത്തിയിട്ടുള്ളത്. പിങ്ക് നിറം. ധാതുക്കളുടെ ആധിക്യം കാരണം രുചി തീര്‍ത്തും വ്യത്യസ്തം.
സെല്‍റ്റിക് സാള്‍ട്ട്: ഉപ്പ് വിഭാഗത്തില്‍ സോഡിയത്തിന്റെ അംശം ഏറ്റവും കുറവുള്ളത് സെല്‍റ്റിക് സാള്‍ട്ടിലാണ്. ഫ്രാന്‍സിന്റെ കടല്‍ത്തീരത്ത് വേലിയേറ്റത്തില്‍ നിറയുന്ന ഉപ്പുകുളങ്ങളില്‍ നിന്നാണ് ഇത് ഉത്പാദിപ്പിക്കുന്നത്. സ്വാഭാവികമായും, കടല്‍ജലത്തില്‍ അടങ്ങിയിരിക്കുന്ന വിവിധ ധാതുലവണങ്ങളെല്ലാം ഈ ഉപ്പിലുമുണ്ടാകും. നേര്‍ത്ത ചാരനിറം. രുചി ഉപ്പിന്റേതില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തം.
32.82°C








