Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 5:57 am
  • 18th April, 2024
  • Broken Clouds
26.82°C26.82°C
  • Humidity: 94 %
  • Wind: 0.65 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

പഴങ്ങള്‍ ധാരാളം കഴിക്കണമെന്ന് വീട്ടുകാര്‍ മുതല്‍ ഡോക്ടര്‍മാര്‍ വരെ പറയും. പഴമല്ലേ, ആരോഗ്യത്തിന് ഗുണകരമല്ലേ... എന്നു വിചാരിച്ച് എല്ലാവരും കഴിക്കുകയും ചെയ്യും. പക്ഷേ, പലര്‍ക്കും പഴം കഴിച്ചാലുടന്‍ വയറ്റിനകത്ത് ഒരു എരിപൊരിസഞ്ചാരം തോന്നും, ചിലര്‍ക്ക് എരിച്ചില്‍, മറ്റു ചിലര്‍ക്ക് ഗ്യാസ്ട്രബിള്‍... പിന്നെ അടുത്ത് ടോയ്‌ലറ്റ് എവിടെയുണ്ടാകുമെന്ന് അന്വേഷിക്കണം. ശ്ശെടാ... പഴത്തിന് ഇങ്ങനെയുമൊരു ആഫ്ടര്‍ ഇഫക്ട് ഉണ്ടെന്ന് ആരും പറഞ്ഞിട്ടില്ലല്ലോ!

സുഹൃത്തേ, പാവം പഴത്തെ സംശയിക്കരുത്. കുഴപ്പം പഴത്തിന്റേതല്ല, അതു കഴിക്കുന്ന സമയത്തിന്റേതാണ്. അതായത്, മറ്റൊരു ഭക്ഷണം കഴിക്കുന്നതിനു മുന്‍പോ പിന്‍പോ എന്ന കാര്യം. പഴങ്ങള്‍ ദഹനേന്ദ്രിയ വ്യവസ്ഥയെ വിഷമുക്തമാക്കി ശുദ്ധീകരിക്കുന്നവയാണ്. പക്ഷേ, ആഹാരത്തിനു ശേഷമാണ് പഴങ്ങള്‍ കഴിക്കുന്നതെങ്കില്‍ അവ ഭക്ഷണപദാര്‍ത്ഥങ്ങളില്‍ അടങ്ങിയിട്ടുള്ള രാസഘടകങ്ങളുമായും ദഹനരസവുമായും പ്രവര്‍ത്തിച്ച് നിഷ്ഫലങ്ങളാകും. എന്നു മാത്രമല്ല, ചിലപ്പോള്‍ ഈ പ്രതിപ്രര്‍ത്തനം അമ്‌ളകാരികളായ ഘടകങ്ങളെ ഉത്പാദിപ്പിച്ച് നമുക്ക് പണി തരികയും ചെയ്യും. പഴം കഴിച്ചാലുടന്‍ ടോയ്‌ലറ്റ് തിരയേണ്ടിവരുന്നതിന്റെ ഗുട്ടന്‍സ് ഇതാണ്.

പഴങ്ങള്‍ ശരീരഭാരം നിയന്ത്രിക്കുകയും, കൊളസ്റ്ററോളിന്റെ അളവ് സന്തുലിതമായി സൂക്ഷിക്കുകയും ചെയ്യാന്‍ സഹായിക്കുന്നവയാണ്. കലോറി വര്‍ദ്ധിപ്പിക്കാതെ ഊര്‍ജ്ജം നല്‍കുന്ന പഴങ്ങള്‍ ആയുസ്സ് മാത്രമല്ല, സൗന്ദര്യവും വര്‍ദ്ധിപ്പിക്കും. പക്ഷേ, ഒരൊറ്റ കണ്ടിഷന്‍: വെറുംവയറ്റിലേ കഴിക്കാവൂ. നമ്മുടെ ശീലമാകട്ടെ, വയറു നിറയെ ആഹരിച്ചിട്ട് അതിനു മീതെ രണ്ടു കഷണം ആപ്പിളോ ഓറഞ്ച് അല്ലിയോ പാളയന്തോടന്‍ പഴമോ കഴിക്കുന്നതാണ്. ഈ രീതിയൊന്ന് മാറ്റിപ്പിടിച്ചു നോക്കൂ. ഫലം ഉറപ്പ്.

ശരി, പഴങ്ങള്‍ കഴിച്ചുതുടങ്ങാന്‍ തീരുമാനിച്ചെങ്കില്‍ ഇനി ഏതൊക്കെ ഐറ്റംസ് ആണ് കൂടുതല്‍ പ്രയോജനകരമെന്ന് പറയാം. എ ഫോര്‍ ആപ്പിള്‍! ആപ്പിളില്‍ തുടങ്ങാം. ആപ്പിളില്‍ രോഗപ്രതിരോധത്തെ സഹായിക്കുന്ന ജീവകം- സിയുടെ അളവ് കുറവാണെങ്കിലും ഈ ജീവകത്തിന്റെ പ്രവര്‍ത്തനം ത്വരിതപ്പെടുത്തുന്ന ആന്റി ഓക്‌സിഡന്റുകളും ഫ്‌ളാവനോയിഡുകളുമുണ്ട്. ഇത് ദഹനേന്ദ്രിയ ക്യാസറിനും ഹൃദ്രോഗങ്ങള്‍ക്കുമുള്ള സാധ്യത ചെറുക്കും. അതുകൊണ്ട് ആപ്പിള്‍ ആകാം; വെറുംവയറ്റില്‍.

ദഹനേന്ദ്രിയ രോഗങ്ങളെ പ്രതിരോധിക്കാന്‍ ഓറഞ്ചും സഹായിക്കും. ദിവസവും രണ്ട് ഓറഞ്ച് കഴിച്ചുനോക്കൂ- കൊള്‌ട്രോള്‍ നില കുറയും. വൃക്കയുടെ പ്രവര്‍ത്തനം സുഗമമാക്കും. വൃക്കയില്‍ കല്ലുകള്‍ രൂപപ്പെടാനുള്ള സാധ്യതയും കുറയ്ക്കും. പഴങ്ങളുടെ കൂട്ടത്തില്‍ ആന്റി ഓക്‌സിഡന്റുകള്‍ ഏറ്റവും കൂടിയ അളവില്‍ അടങ്ങിയിട്ടുള്ളവയില്‍ ഒന്നാണ് സ്ട്രാബെറി. ഇത് അര്‍ബുദ സാധ്യത കുറയ്ക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്.

വലിയ വിലയൊന്നുമുള്ളതല്ല തണ്ണിമത്തന്‍ എന്നു കരുതി നിസ്സാരമാക്കേണ്ട- 92 ശതമാനം വെള്ളമാണെങ്കിലും, രോഗ പ്രതിരോധശക്തി വര്‍ദ്ധിപ്പിക്കുന്ന ഗ്‌ളൂട്ടാതിയോണ്‍ എന്ന ഘടകം തണ്ണിമത്തനില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ക്യാന്‍സറിനെ പ്രതിരോധിക്കുന്ന ലൈകോപീനിനു പുറമേ പോഷകപദാര്‍ത്ഥങ്ങളുടെ കൂട്ടത്തില്‍ ജീവകം- സിയും പെട്ടാസ്യം ധാതുവുമുണ്ട്.

നാടന്‍ പഴമായ പേരയ്ക്ക ആണ് മറ്റൊരു നായക കഥാപാത്രം. ജീവകം- സിയുടെ കാര്യത്തില്‍ സൂപ്പര്‍ സ്റ്റാര്‍. നാരുകള്‍ ധാരാളം അടങ്ങിയിട്ടുള്ളതുകൊണ്ട് മലബന്ധം അകറ്റുകയും, മലാശയരോഗങ്ങളെ പ്രതിരോധിക്കുകയും ചെയ്യും. പപ്പായയില്‍ അടങ്ങിയിട്ടുള്ള കരോട്ടിന്‍ ഘടകം കാഴ്ചശ്ക്തി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നതാണ്. മലബന്ധം അകറ്റാന്‍ പപ്പായയും കേമം. കഷണങ്ങളാക്കി കഴിക്കുന്നതിനിടെ, നാലഞ്ചു കഷണമെടുത്ത് മിക്‌സിയില്‍ അടിച്ച് പള്‍പ്പ് പരുവത്തിലാക്കി മുഖത്തു പുരട്ടി, ഇരുപത് മിനിട്ടിനു ശേഷം കഴുകിക്കളഞ്ഞുനോക്കൂ. ഇതാണ് സാക്ഷാല്‍ മുഖകാന്തി. തൊട്ടുനോക്കിയാലോ, ചര്‍മ്മം സോഫ്ട് ആന്‍ഡ് സ്മൂത്ത്.

Readers Comment

Add a Comment