Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 1:58 pm
  • 2nd May, 2026
  • Overcast Clouds
32.82°C32.82°C
  • Humidity: 54 %
  • Wind: 2.06 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ചായ ഇഷ്ടമില്ലാത്തവർ കുറവായിരിക്കും. ചായയിൽ അഡിക്ഷൻ ഉള്ളവരാണധികവും. ചായയിൽ വ്യത്യസ്തമായ രുചിഭേദങ്ങൾ തിരയുന്നവർക്കായി  ഒരു ഹെർബൽ ചായയെ പരിചയപ്പെടുത്തുന്നു . ഹൈബിസ്കസ് ടീ  അഥവാ ചെമ്പരത്തി ചായ . ചെമ്പരത്തിപ്പൂവിന്റെ കാലിസ് എന്ന ഭാഗം ഉണക്കി പൊടിച്ചാണ് ചെമ്പരത്തി ചായയ്ക്ക് ചേരുവായാക്കുന്നത് .

ചൂടുള്ള ചായയായും , ഐസ് ചേർത്ത് തണുപ്പിച്ചും സാധാരണയായി ഹൈബിസ്കസ് ടീ കുടിക്കാറുണ്ട് .ഹൃദ്രോഗം , ഉയർന്ന രക്തസമ്മർദ്ദം, ഉയർന്ന കൊളെസ്ട്രോൾ എന്നിവയെല്ലാം നിയന്ത്രിക്കാൻ ഹൈബിസ്കസ് ചായക്ക് കഴിവുണ്ടെന്നാണ് പഠനങ്ങൾ പറയുന്നത് . തൊണ്ടവേദന ശമിപ്പിക്കാനും ഹൈബിസ്കസ് ടീ ഉപാകാരപ്രധമത്രെ. മറ്റുള്ള ഹെർബൽ ചായകളെ അപേക്ഷിച്ച് ചെമ്പരത്തി ചായയിൽ ചെറിയ മധുരം കലർന്ന സ്വാദാണ് എന്നതും ചായ ആസ്വാദകർക്കിടയിൽ ചെമ്പരത്തി ചായയെ  ഏറെ പ്രിയപെട്ടതാക്കുന്നു . ചെമ്പരത്തി ചായയിൽ കഫയിന്റെയും   കലോറിയുടെയും അളവ് വളരെ കുറവായതു കൊണ്ട് ഡയറ്റിങ്  ചെയ്യുന്നവർക്കും അനുയോജ്യമാണ് .

 2013 ലെ പഠനങ്ങളുടെ അടിസ്ഥാനത്തിൽ വളരെ ഉയർന്ന അളവിലുള്ള ഹൈബിസ്കസ്  ടീ  കരൾ തകരാറുണ്ടാക്കാമെന്നു കണ്ടെത്തിയിരുന്നു ചില പ്രത്യേക മരുന്നുകൾ കഴിക്കുന്നവർ ഹൈബിസ്കസ് ടീ ഒഴിവാക്കേണ്ടതാണ് , അതുകൊണ്ടു നിങ്ങൾ ഹൈബിസ്കസ് ടീ കുടിക്കാറുണ്ടെന്നത് നിങ്ങളുടെ ഡോക്ടറോട് പറയാൻ മറക്കാതിരിക്കുക .

പ്രമേഹമുള്ളവർ അല്ലെങ്കിൽ രക്തസമ്മർദ്ദത്തിനുള്ള  മരുന്നുകൾ കഴിക്കുന്നവർ ഹൈബിസ്കസ് ടീ  കഴിക്കുമ്പോൾ രക്തത്തിലെ പഞ്ചസാരയുടെയും രക്തസമ്മർദ്ദത്തിന്റെയും അളവ് നിരീക്ഷിക്കണം. കാരണം ഹൈബിസ്കസ് ടീ രക്തത്തിലെ പഞ്ചസാരയുടെയോ രക്തസമ്മർദ്ദത്തിൻറെയോ അളവ് കുറച്ചേയ്ക്കാം .ഗർഭിണികളോ മുലയൂട്ടുന്ന സ്ത്രീകളോ ഹൈബിസ്കസ് ടീ കുടിക്കരുത്. മിതമായ അളവിൽ ഹൈബിസ്കസ് ചായ കുടിക്കുന്നത് സുരക്ഷിതമാണ്

Readers Comment

Add a Comment