Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
നമ്മുടെ നാടൻ മാവുകളെയും വൈവിധ്യമേറിയ മാമ്പഴങ്ങളേയും സംരക്ഷിച്ചു നിർത്തണമെന്ന് ഓർമിപ്പിക്കുന്ന ദിനം. പുതിയ കാലഘട്ടത്തിൽ മാവുകളോടും മാമ്പഴങ്ങളോടും താൽപര്യം വർധിച്ചു വരുന്നത് ഗുണപരമായി കാണാമെങ്കിലും നാടൻ ഇനങ്ങളെ മറന്ന് വൈദേശിക ഇനങ്ങളിലേക്കാണ് പലരും ചേക്കേറുന്നത്.സീസൺ ആയാൽ മിക്ക വീടുകളിൽ എപ്പോഴും മാമ്പഴം കാണും. വീട്ടുവളപ്പിൽ മരമുള്ളവരാണെങ്കിൽ അങ്ങനെയും, അല്ലാത്തവരാണെങ്കിൽ മാർക്കറ്റിൽ നിന്ന് വാങ്ങിയും കഴിക്കും. വെറുതെ മുറിച്ചുകഴിച്ചുതീർക്കുക മാത്രമല്ല, പഴുത്ത മാമ്പഴം കൊണ്ട് രുചിയേറിയ വിഭവങ്ങൾ തയ്യാറാക്കുന്നവരും കുറവല്ല.
മാമ്പഴക്കറി, പുളിശ്ശേരി, ജ്യൂസ്, പായസം, ഷേക്ക്, പുഡിംഗ്, കേക്ക്, ഐസ്‌ക്രീം എന്നിങ്ങനെ പല തരത്തിലാണ് നമ്മൾ മാമ്പഴ വിഭവങ്ങൾ തയ്യാറാക്കാറ്. എന്നാൽ അധികമാരും തയ്യാറാക്കാത്തതും രുചികരവുമായൊരു മാമ്പഴ വിഭവം പരിചയപ്പെട്ടാലോ.
'സ്വീറ്റ് ചില്ലി മാംഗോ സോസ്' ആണ് ഈ കൊതിയൂറിക്കുന്ന വിഭവം. അങ്ങനെ വിഭവം എന്നൊന്നും പറയാനാകില്ല, പേര് സൂചിപ്പിക്കുന്നത് പോലെ സോസ് വിഭാഗത്തിൽ പെടുത്താവുന്നതാണിത്. എങ്കിൽ പോലും, രുചിയുടെ കാര്യം നോക്കുമ്പോൾ 'വിഭവം' എന്ന് പറയുന്നതിൽ തെറ്റില്ല. ഇനിയിത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് കൂടി പഠിക്കാം.
സ്വീറ്റ് ചില്ലി മാംഗോ സോസ്'
പഴുത്ത മാങ്ങ മൂന്നെണ്ണം എടുക്കാം. അരക്കപ്പ് തേങ്ങാപ്പാൽ, രണ്ട് ടേബിൾ സ്പൂൺ ചെറുനാരങ്ങാനീര്, അരക്കപ്പ് പഞ്ചസാര, ആവശ്യത്തിന് ഉപ്പ്, രണ്ട് ടേബിൾ സ്പൂൺ കോൺഫ്‌ളോർ, മൂന്ന് അല്ലി വെളുത്തുള്ളി ചെറുതായി അരിഞ്ഞത്, ഒരു ചെറിയ കഷ്ണം ഇഞ്ചി ഗ്രേറ്റ് ചെയ്‌തെടുത്തത്, ഒരു ടേബിൾ സ്പൂൺ ചുവന്ന മുളക് പൊടിച്ചത്, ഒരു ടേബിൾ സ്പൂൺ ഒലിവ് ഓയിൽ എന്നിവയാണ് വേണ്ട മറ്റ് ചേരുവകൾ. മാമ്പഴം തൊലി കളഞ്ഞ്, കഷ്ണങ്ങളാക്കി മിക്‌സിയിലിട്ട് ഒന്ന് അടിച്ചെടുക്കാം. ഇതിലേക്ക് ഇഞ്ചിയും ചെറുനാരങ്ങാനീരും കൂടി ചേർത്ത് ഒന്നുകൂടി നന്നായി അടിച്ചെടുക്കുക. ഇനിയൊരു പാൻ അടുപ്പത്ത് വച്ച് ചൂടാക്കുക. ഇതിലേക്ക് ഒലിവ് ഓയിൽ ചേർക്കാം. ഒലിവ് ഓയിലിന് പകരം വേണമെങ്കിൽ റിഫൈൻഡ് ഓയിലും ഉപയോഗിക്കാവുന്നതാണ്.
എണ്ണ ചൂടാകുമ്പോൾ അതിലേക്ക് വെളുത്തുള്ളി ചേർക്കുക. പച്ചമണം പോകുന്നത് വരെ മാത്രം അത് ചൂടാക്കാം. തുടർന്ന് ഇതിലേക്ക് അടിച്ചുവച്ചിരിക്കുന്ന മാമ്പഴക്കൂട്ട് ചേർക്കാം. ഏറ്റവും കുറഞ്ഞ തീയിലായിരിക്കണം പാൻ വെക്കേണ്ടത്. ഇതിന് പിന്നാലെ തേങ്ങാപ്പാൽ, പഞ്ചസാര, ഉപ്പ്, മുളകുപൊടി എന്നിവ ചേർക്കുക. മുളക് പൊടിച്ചെടുത്തതോ, അല്ലെങ്കിൽ പാക്കറ്റ് മുളകുപൊടിയോ ആകാം. പക്ഷേ 'ക്രഷ്ഡ് ചില്ലി', അതായത് നമ്മൾ ചെറുതായി പൊടിച്ചെടുക്കുന്ന മുളക് തന്നെയാണ് രുചിക്ക് നല്ലത്. എല്ലാം നന്നായി ഇളക്കിയ ശേഷം ഇതിലേക്ക് കോൺഫ്‌ളോർ അൽപം വെള്ളത്തിൽ കലക്കിയത് ചേർക്കാം. തീരെ ചെറിയ ചൂടിൽ അൽപസമയം വച്ച്, സോസിന്റെ പരുവത്തിലാകുമ്പോൾ തീ ഓഫ് ചെയ്യാം. നന്നായി ചൂടാറിയ ശേഷം ചോറിനൊപ്പമോ, സലാഡിന് ഡ്രസിംഗായോ ഒക്കെ എടുക്കാവുന്നതാണ്. വായു കടക്കാത്ത പാത്രത്തിൽ വൃത്തിയായി അടച്ചുവയ്ക്കുകയാണെങ്കിൽ ഒരാഴ്ച വരെ ഇത് കേട് കൂടാതെ ഇരിക്കുകയും ചെയ്യും. അപ്പോൾ മാമ്പഴക്കാലം തീരും മുമ്പേ ഇതൊന്ന് പരീക്ഷിക്കണേ...
32.82°C








