Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 12:29 am
  • 30th June, 2026
  • Overcast Clouds
23.48°C23.48°C
  • Humidity: 96 %
  • Wind: 1.24 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

നിരവധി ആരോഗ്യഗുണങ്ങളുള്ള ഒന്നാണ് നെല്ലിക്ക. വിറ്റാമിൻ സി മുതൽ നിരവധി പോഷകങ്ങളും ആൻറി ഓക്സിഡൻറുകളും അടങ്ങിയ നെല്ലിക്ക രോഗപ്രതിരോധശേഷി വർധിപ്പിക്കാനും സൗന്ദര്യ സംരക്ഷണത്തിനും സഹായിക്കും. ചർമ്മത്തിന്റെ യുവത്വവും സൗന്ദര്യവും നിലനിർത്തുന്നതിനോടൊപ്പം തലമുടിയുടെ ആരോഗ്യത്തിനും നെല്ലിക്കയുടെ ഉപയോഗം നല്ലതാണ്. തലമുടി കൊഴിച്ചിൽ തടയാൻ നെല്ലിക്ക ഉപയോഗിച്ച് തയാറാക്കാവുന്ന ചില ഹെയർ മാസ്ക്കുകൾ പരിചയപ്പെടാം.

നെല്ലിക്ക പോലെ തന്നെ തലമുടിയുടെ ആരോഗ്യത്തിന് നല്ലതാണ് കറിവേപ്പില. ഇതിനായി രണ്ട് നെല്ലിക്ക കുരുകളഞ്ഞ ശേഷം അഞ്ചോ ആറോ കറിവേപ്പില ചേർത്ത് നന്നായി അരച്ചെടുക്കുക. ഈ മിശ്രിതം തലയോട്ടിയിൽ നന്നായി തേച്ചുപിടിപ്പിക്കുക. ഉണങ്ങിയതിനു ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകാം.താരൻ അകറ്റാൻ ഏറേ സഹായിക്കുന്ന ഒന്നാണ് നെല്ലിക്ക. ഇതിനായി രണ്ട് നെല്ലിക്ക കുരുകളഞ്ഞ് അരച്ചെടുക്കുക. ശേഷം ഇതിൽ കുറച്ച് തൈര് ചേർത്ത് തലയോട്ടിയിൽ പുരട്ടാം. അരമണിക്കൂറിനു ശേഷം കഴുകിക്കളയാം. താരനകറ്റാനും മുടികൊഴിച്ചിലകറ്റാനും ഈ മാസ്ക് സഹായിക്കും

Readers Comment

Add a Comment