Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
കേക്കിൽ എല്ലാവർക്കും ഏറെ പ്രിയപെട്ടതാണ് റെഡ് വെൽവെറ്റ്. ഇ സെലിബ്രിറ്റി കേക്കിന്റെ രുചിക്കൂട്ടെങ്ങനെയെന്നു നോക്കാം. ഒരു കിലോ വരുന്ന റെഡ് വെൽവെറ്റ് കേക്ക് എങ്ങനെ തയ്യാറാക്കാം .അതറിയുന്നതിനായി i2i ന്യൂസിന്റെ "ഫുഡ് എൻ ഫിറ്റ് " സെഗ്മെന്റ് ഫോളോ ചെയൂ . ഇനി നമുക്ക് വിഡിയോയിലേക്കു പോകാം .
കേക്ക് തയാറാകുന്ന വിധം
ഒരു ബൗളിലേക്ക് അര കപ്പ് പാൽ എടുക്കുക. ശേഷം പാലിലേക്ക് ഒരു ടീസ്പൂൺ വിനെഗർ ചേർത്ത് ഇളക്കുക. ഇനി മറ്റൊരു പാത്രത്തിലേക്ക് ഒരു കപ്പ് മൈദയും (250 ml ), ഒരു ടീസ്പൂൺ കൊക്കോ പൗഡറും, അര ടീസ്പൂൺ ബേക്കിങ് സോഡയും, ഒരു ടീസ്പൂൺ ബേക്കിങ് പൗഡറും കാൽ ടീസ്പൂൺ ഉപ്പും ചേർത്ത് മാവിനെ രണ്ട് വട്ടം അരിച്ചെടുക്കുക.
ഇനി രണ്ട് മുട്ട ഒരു ബൗളിലേക്ക് ചേർത്ത് ബീറ്റാക്കുക. ശേഷം ഒരു കപ്പ് പൊടിച്ച പഞ്ചസാര ചേർത്ത് ക്രീം പരുവത്തിൽ ബീറ്റാകുക. ശേഷം ഒരു അടപ്പ് വാനില എസ്സൻസും, മൂന്നു ടേബിൾ സ്പൂൺ സൺ ഫ്‌ളവർ ഓയിലും, ബട്ടർ മിൽക്കും ചേർത്ത് മിക്‌സാക്കിയ ശേഷം ബീറ്റർ ഓഫ് ചെയ്യുക. ശേഷം ഡ്രൈ ഇൻഗ്രീഡിഎന്റ്സ് കുറെച്ചെയായി ചേർത്ത് ഒന്ന് ഫോൾഡ് ചെയ്തു എടുക്കുക. ഇനി റെഡ് കളറും ചേർത്ത് മിക്‌സാക്കുക.
ഇനി 8 ഇഞ്ചിന്റെ കേക്ക് ടിന്നിൽ ബാറ്റെർ ഒഴിച്ച് ടാപ്പ് ചെയ്തു കേക്ക് മുപ്പത്തിയഞ്ച് മിനിറ്റോളം കേക്ക് ഓവനിൽ ബേക്കാക്കി എടുക്കുക. ശേഷം മൂന്നു ലേയറുകളായി മുറിച്ചെടുത്ത കേക്കിലേക്ക് വിപ്പിംഗ് ക്രീം വെച്ച് സ്പ്രെഡ്ടാക്കുക. ഇനി കുറച്ചു വൈറ്റ് ചോക്ലേറ്റും മുകളിലായി വിതറിയ ശേഷം അടുത്ത ലെയറും ഇങ്ങനെ ചെയ്ത ശേഷം മൂന്നാമത്ത ലെയർ കേക്കിന്റെ മുകളിൽ ക്രീം വെച്ച് സെറ്റാക്കിയ ശേഷം കേക്കിന്റെ ഒരു ചെറിയ പീസ് മുറിച്ചെടുക്കുക.
ഇനി അത് നല്ല പോലെ പൊടിച്ച ശേഷം ഒരു അരിപ്പ കൊണ്ട് അരിച്ചു കേക്കിന്റെ മുകളിലായി വിതറുക. ഇപ്പോൾ വളരെ ടേസ്റ്റിയായ ഒരു കിലോ തൂക്കം വരുന്ന റെഡ് വെൽവെറ്റ് കേക്ക് റെഡി.
32.82°C








