Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 12:24 am
  • 30th June, 2026
  • Overcast Clouds
23.48°C23.48°C
  • Humidity: 96 %
  • Wind: 1.24 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ചെമ്മീൻ വരട്ട് എന്നൊ ചെമ്മീൻ ഡ്രൈ ഫ്രൈ എന്നൊ ഒക്കെ വിളിക്കാം. സാധാരണ ചെമ്മീൻ ഉണ്ടാക്കുന്നതിൽ നിന്നും വ്യത്യസ്തമായി ഒരു പാചകം , സംഗതി ഉഗ്രൻ ആകും .അപ്പൊ തുടങ്ങാം.


ചെമ്മീൻ -300gm
ചെറിയുള്ളി -10
ഇഞ്ചി - 1 ചെറിയ കഷണം
വെള്ളുതുള്ളി -7-8 അല്ലി
മുളക് പൊടി -2 റ്റീസ്പൂൺ
മഞൾപൊടി -1/4 റ്റീസ്പൂൺ
മല്ലിപൊടി - 1/2 റ്റീസ്പൂൺ
കുരുമുളക് പൊടി -1/2 റ്റീസ്പൂൺ
സവാള -2 മീഡിയം വലുപ്പം
തേങ്ങാകൊത്ത് -1/4 റ്റീകപ്പ്
കറിവേപ്പില -1 തണ്ട്
എണ്ണ, ഉപ്പ് - പാകത്തിനു
നാരങ്ങാ നീരു -1 റ്റീസ്പൂൺ
ഗരം മസാല -1/4 റ്റീസ്പൂൺ ( optional)

ചെമ്മീൻ വൃത്തിയാക്കി വക്കുക.സവാള ചെറുതായി അരിഞ്ഞ് വക്കുക.
നാരങ്ങാനീരു ,മുളക്പൊടി, മഞൾപൊടി, ഇഞ്ചി, വെള്ളുതുള്ളി, ചെറിയുള്ളി, മല്ലിപൊടി,ഗരം മസാല ,ഉപ്പ് ഇവ മിക്സിയിൽ ഇട്ട് പേസ്റ്റ് ആക്കി അരച്ച് എടുക്കുക.അരച്ച് എടുത്ത കൂട്ട് ചെമ്മീനിൽ നന്നായി പുരട്ടി പിടിപ്പിച്ച് 30 മിനുറ്റ് മാറ്റി വക്കുക.പാനിൽ എണ്ണ ചൂടാക്കി ( എണ്ണ കുറച്ച് കൂടുതൽ എടുക്കണം)ചെമ്മീൻ ഇട്ട് നന്നായി ഇളക്കി അടച്ച് വച്ച് മൂപ്പിക്കുക.ചെമ്മീൻ ഒരു മുക്കാൽ വേവ് ആകുമ്പോൾ സവാള ,തേങ്ങാകൊത്ത് ,കറിവേപ്പില,കുരുമുളക് പൊടി , ഇവ കൂടെ ചേർത്ത് നന്നായി ഇളക്കി ,പാകത്തിനു ഉപ്പും ചേർത്ത് ഇളക്കി അടച്ച് വച്ച് വേവിച്ച് നന്നായി നിറമൊക്കെ മാറി നല്ല ഡ്രൈ ആകുന്ന വരെ ഇടക്ക് ഇളക്കി മൂപ്പിച്ച് എടുക്കുക.നല്ല അടിപൊളി രുചിയുള്ള ചെമ്മീൻ വരട്ട് തയ്യാർ 


 

Readers Comment

Add a Comment