Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 2:01 pm
  • 2nd May, 2026
  • Overcast Clouds
32.82°C32.82°C
  • Humidity: 54 %
  • Wind: 2.06 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഫിറ്റ്‌നസ് എന്ന് കേള്‍ക്കുമ്പോള്‍ കൊതിയാണ്. പക്ഷേ ഹെല്‍ത്ത് ക്ലബിലും ജിമ്മിലും പോയി വിയര്‍ത്തൊലിച്ച് പെടാപ്പാട് വേണ്ടി വരുമല്ലോ എന്നോര്‍ക്കുമ്പോള്‍ മടിക്കും. വ്യായാമത്തോട് മടിയുള്ളവര്‍ക്ക് ഉല്ലാസപൂര്‍വം  ഫിറ്റ്‌നസ് നേടാനല്ലേ സുംബ! മൂന്നു വയസ്സു മുതല്‍ പരിശീലിച്ച് തുടങ്ങാവുന്ന സുംബ 60 വയസ് കഴിഞ്ഞവര്‍ക്കും ആഹ്ലാദത്തോടെ ചെയ്യാനാവും. വിദഗ്ധ പരിശീലകന്റെ സഹായത്തോടെ സംഘമായി പരിശീലിക്കുന്ന സുംബ ശരീരത്തിനു  മാത്രമല്ല മനസിനും ഉണര്‍വും കരുത്തും നല്‍കും.

പലതരം സുംബകള്‍ ഇതാ:

സുംബ ജൂനിയര്‍
മൂന്നു മുതല്‍ 12 വയസു വരെ. ചാട്ടവും മറ്റും ചേര്‍ന്ന് കുട്ടികള്‍ക്ക് ഉല്ലാസത്തോടെ ചെയ്യാവുന്ന സ്റ്റെപ്പുകളാണ് ഇതില്‍.

അക്വ സുംബ
വെള്ളത്തില്‍ നിന്ന് ചെയ്യാവുന്നത്. ജലപ്രവാഹത്തിന് എതിരെയുള്ള ചലനങ്ങളിലൂടെ കൂടുതല്‍ വര്‍ക്ക് ഔട്ട് . മുട്ടുവേദനയും ശമിക്കും.

സുംബ സെറ്റാവോ
കസേര ഉപയോഗിച്ച് ചെയ്യാവുന്ന ഇനം

സുംബ ടോണിങ്
ചെറിയ ഭാരം കൈയില്‍ പിടിച്ചുകൊണ്ട് പരിശീലിക്കുന്നതാണിത്.

സ്‌ട്രോങ് ബൈ സുംബ
കടുത്ത വ്യായാമ രീതിയാണ് ഇതിന്റെ പ്രത്യേകത. അതിനാല്‍ത്തന്നെ പുരുഷന്മാര്‍ക്കാണ് കൂടുതല്‍ ഇണങ്ങുക.

സുംബ ഗോള്‍ഡ്
60 വയസ്സിനു മുകളിലുള്ളവര്‍ക്കായി രൂപപ്പെടുത്തിയ വേഗത കുറഞ്ഞ ലളിതമായ ചുവടുകള്‍.

Readers Comment

Add a Comment