Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
വടക്കേ ഇന്ത്യയിലെ സംസ്ഥാനമായ ഉത്തർപ്രദേശിന്റെ തലസ്ഥാനമായ ലഖ്‌നൗ ഉൾപ്പെടുന്ന അവധ് മേഖലയിലുള്ള ഭക്ഷണവിഭവങ്ങളെ അവധി എന്നുപറയുന്നു. മദ്ധ്യേഷ്യയിലെയും, മദ്ധ്യപൂർവ്വദേശത്തേയും ഭക്ഷണരീതികളോട് ഈ രീതിക്ക് സാമ്യമുണ്ട്. അവധി ഭക്ഷണരീതിയിൽ സസ്യാഹാരവും, മാംസാഹാരവും സാധാരണമാണ്.
മുഗൾ പാചകരീതിയിൽ നിന്നും പലതും കടം കൊണ്ടാണ് അവധി പാചകരീതി വികസിച്ചത്. കശ്മീർ, പഞ്ചാബ് , ഹൈദരബാദ് എന്നിവടങ്ങളിലെ ഭക്ഷണരീതികളുമായും ഇതിനു സാമ്യമുണ്ട്. നവാബി ഭക്ഷണരീതികൾക്ക് അവധ് പേരുകേട്ടതാണ്.
അവധി പാചകക്കാരെ ബാവർച്ചി എന്നാണ് വിളിക്കുന്നത്. ദം പാചകരീതി ഇവരുടെ സംഭാവനയാണ്. കനലിന്റെ ചെറിയ ചൂടിൽ ഭക്ഷണം പാചകം ചെയ്തെടുക്കുന്ന രീതിയാണ് ഇത്. [1] കബാബ്, കോർമ, ബിരിയാണി, കാലിയ, കുൽച്ച, സർദ, ശീർമൽ, റുമാലി റൊടി, വർകി പറാട എന്നിവയാണ് ഇവിടത്തെ ഭക്ഷണവിഭവങ്ങളിൽ പ്രധാനം.
ഇവരുടെ വിഭവങ്ങളിൽ അതിന്റെ വ്യത്യസ്തതക്ക് പുറമേ, ഇതിൽ ചേർക്കുന്ന ഘടകങ്ങളായ മട്ടൺ, പനീർ, മറ്റ് സുഗന്ധവ്യഞ്ജനങ്ങൾ എന്നിവയും അതിന്റെ തനതായ രുചിയിൽ പ്രധാന പങ്ക് വഹിക്കുന്നു.
32.82°C








