Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 2:19 pm
  • 15th August, 2026
  • Light Rain
29.82°C29.82°C
  • Humidity: 68 %
  • Wind: 2.86 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

നെസ്‌ലെ നിർമ്മിക്കുന്ന പകുതിയിലേറെ ശതമാനം ഭക്ഷ്യ ഉത്പന്നങ്ങളും ആരോഗ്യത്തിന് ഗുണകരമല്ലെന്ന് തുറന്ന് സമ്മതിച്ച് കമ്പനി. ഉത്പന്നങ്ങളുടെ ഗുണനിലവാരം ഉയർത്താൻ പ്രത്യേകമായ കാര്യങ്ങൾ ചെയ്യുമെന്നും, എങ്കിലും ചില ഉത്പന്നങ്ങൾ എത്ര ശ്രമിച്ചാലും ആരോഗ്യകരമാക്കാൻ സാധിക്കില്ലെന്നും ഇവർ ചൂണ്ടിക്കാണിക്കുന്നു. കമ്പനിയുടെ തന്നെ ഉന്നത ഉദ്യോഗസ്ഥർ അയച്ച ആഭ്യന്തര റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ തുറന്ന് പറയുന്നത്.

കിറ്റ് കാറ്റ്, മാഗി നൂഡിൽസ്, നെസ്‌കഫേ തുടങ്ങി നിരവധി ഉത്പന്നങ്ങൾ നെസ്‌ലേ ലോകവ്യാപകമായി വിറ്റു വരുന്നുണ്ട്. ഓസ്‌ട്രേലിയയുടെ ഫുഡ് റേറ്റിങ്ങിൽ നെസ്‌ലേയുടെ 37 ശതമാനം ഉത്പന്നങ്ങൾ മാത്രമാണ് 3.5ന് മുകളിൽ റേറ്റിങ് നേടിയത്. ഭക്ഷണ പാനീയങ്ങളുടെ കണക്കിൽ 70 ശതമാനം ഉത്പന്നങ്ങളും ഗുണനിലവാരത്തിന്റെയോ ആരോഗ്യത്തിന്റെയോ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടതായാണ് കാണിക്കുന്നത്.ശുദ്ധമായ കാപ്പി ഒഴികെയുള്ള 96 ശതമാനം പാനീയങ്ങളും, ഐസ്‌ക്രീം, മിഠായി ഗണത്തിലെ 99 ശതമാനം ഉത്പന്നങ്ങളും ഈ പരിധി പാലിക്കുന്നതിൽ പരാജയപ്പെട്ടെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.

അതേസമയം വാർത്ത പുറത്ത് വന്നതിന് പിന്നാലെ കമ്പനി വിശദീകരണവുമായി രംഗത്തെത്തിയിട്ടുണ്ട്. ഉത്പന്നങ്ങൾ ഗുണനിലവാരം പുലർത്തുന്നുണ്ടെന്നും, അവയിലെ പോഷകാഹരങ്ങളുടേയും മറ്റ് ആരോഗ്യപരമായ ഘടകങ്ങളുടേയും തോത് വർദ്ധിപ്പിക്കുന്നതിനുമുള്ള ശ്രമങ്ങളാണ് നടത്തുന്നതെന്നും കമ്പനി പറയുന്നു.

കഴിഞ്ഞ 7 വർഷത്തിനിടെ മാത്രം കമ്പനി ഉത്പന്നങ്ങളിൽ നിന്നും സോഡിയത്തിന്റേയും പഞ്ചസാരയുടേയും അളവ് വളരെയധികം കുറയ്ക്കാൻ സാധിച്ചിട്ടുണ്ട്. കുട്ടികൾക്കായി ആരോഗ്യപരമായ രീതിയിൽ നിരവധി വസ്തുക്കൾ പുറത്തിറക്കിയിട്ടുണ്ടെന്നും അവർ അവകാശപ്പെട്ടു.

 

Readers Comment

Add a Comment