Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 12:30 am
  • 30th June, 2026
  • Overcast Clouds
23.19°C23.19°C
  • Humidity: 94 %
  • Wind: 1.24 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഇന്നു ലോക ക്ഷീര ദിനം. സമീകൃതാഹാരമെന്ന നിലയിൽ പാലിന്റെ പ്രാധാന്യം ഓർമിപ്പിക്കാനാണ് ഐക്യരാഷ്ട്ര സംഘടനയുടെ നേതൃത്വത്തിൽ ലോക ക്ഷീര ദിനം ആചരിക്കുന്നത്. പാലും പാൽ ഉൽപന്നങ്ങളും നമ്മുടെയെല്ലാം ദൈന്യന്തിന ജീവിതത്തിൻ്റെ പ്രധാന ഭാഗമായിക്കഴിഞ്ഞിരിക്കുന്നു. ഒരാളുടെ ആരോഗ്യകാര്യത്തിൽ പാല് എന്ന പോഷകവിഭവം എത്രമാത്രം പ്രാധാന്യമർഹിക്കുന്നതാണെന്ന് ലോകാരോഗ്യ സംഘടന തന്നെ വെളിപ്പെടുത്തിയിട്ടുള്ള കാര്യമാണ്.

കഴിഞ്ഞ 30 വർഷക്കാലം കൊണ്ട് ലോകത്തിലെ പാലുൽപാദനത്തിൽ 58 ശതമാനം വർധനവാണ് ഉണ്ടായിട്ടുള്ളത്. 1987 ലെ ആകെ ഉൽപാദനമായ 522 മില്യൺ മെട്രിക്ടണ്ണിൽ നിന്നും 2018 ൽ 829 മില്യൺ മെട്രിക്ടണ്ണിലെത്തി നിൽക്കുന്നു. ഐക്യരാഷ്ട്രസഭയുടെ കീഴിലുള്ള ഭക്ഷ്യ കാർഷിക സംഘടനയുടെ (എഫ്എഒ) ആഹ്വാനപ്രകാരം ആണ് ജൂൺ ഒന്ന് ലോക ക്ഷീരദിനമായി ആചരിക്കുന്നത്.

സമീകൃതമായ പാൽ ആരോഗ്യത്തിന്’ എന്ന സന്ദേശം ഈ ദിവസം കൈമാറുന്നു. ക്ഷീരമേഖലയിലെ പ്രശ്‌നങ്ങൾ ചർച്ചചെയ്യാൻ സംഘങ്ങൾക്കുകീഴിൽ ഈ ദിവസം കർഷകർ ഒത്തുചേരുന്നു. ഈ ഭൂമിയിലേക്ക് പുതുതായി ജനിച്ചുവീണ ഒരു കുഞ്ഞിൻ്റെ ആദ്യ ഭക്ഷണം അമ്മയുടെ അമ്മിഞ്ഞപാലാണ്. അമ്മിഞ്ഞപ്പാൽ കഴിഞ്ഞാൽ പോഷകഗുണങ്ങളുടെ കാര്യത്തിൽ ഏറ്റവും മുന്നിൽ നിൽക്കുന്നത് പശുവിൻ പാലാണ്. അതുകൊണ്ടുതന്നെ ചെറുപ്പമായിരിക്കുമ്പോൾ തന്നെ കുഞ്ഞിന് പശുവിൻ പാൽ കൊടുത്തു തുടങ്ങുന്നു. ഒരു ഗ്ലാസ് പശുവിൻ പാലിൽ ഏകദേശം 87% വെള്ളവും 13% ഖരരൂപവുമാണ്. ഇതിലടങ്ങിയിരിക്കുന്ന ആരോഗ്യകരമായ കൊഴുപ്പുകൾ ലയിക്കുന്ന വിറ്റാമിനുകളെ ഉല്പാദിപ്പിക്കുന്നു. ശരീരത്തിൻ്റെ വളർച്ചയ്ക്ക് ആവശ്യമായ പ്രോട്ടീൻ, കാർബോഹൈഡ്രേറ്റ്, ധാതുക്കൾ എന്നിവയെല്ലാം ഇതിലുണ്ട്

Readers Comment

Add a Comment