Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 2:04 pm
  • 2nd May, 2026
  • Overcast Clouds
32.82°C32.82°C
  • Humidity: 58 %
  • Wind: 3.07 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

നീളന്‍പയര്‍ അടുക്കളയിലെത്തുന്നത് തോരനു വേണ്ടിയോ അവിയലിലെയോ സാമ്പാറിലെയോ അംഗമെന്ന നിലയിലോ ആണ്. എങ്കില്‍, നീളന്‍ പയര്‍കൊണ്ട് പോഷക സമ്പുഷ്ടമായ സൂപ്പ് തയ്യാറാക്കാമെന്നു കൂടി അറിഞ്ഞോളൂ.  വിറ്റാമിന്‍- കെ സി, ബി 1, ബി 2, ബി 6, നിയാസിന്‍ എന്നിവയാണ്  പയറിലെ പ്രധാന പോഷക ഘടകങ്ങള്‍. ഇതിനു പുറമെ പ്രോട്ടീനുകളുമുണ്ട്.  ഉയര്‍ന്ന തോതില്‍ അടങ്ങിയിട്ടുള്ള ആന്റി ഓക്‌സിഡന്റുകള്‍ രോഗങ്ങളെ പ്രതിരോധിക്കാനും സഹായിക്കും.

ഭക്ഷണത്തിനു മുമ്പ് പയര്‍ സൂപ്പ് കഴിക്കുന്നത്  ദഹനം സുഗമമാക്കുമെന്നു മാത്രമല്ല, അമിത വിശപ്പ് തടയുകയും ചെയ്യും. ശരീരഭാരം കുറയ്ക്കാന്‍ പെടാപ്പാട് പെടുന്നവര്‍ ഭക്ഷണ ക്രമീകരണത്തിനൊപ്പം പയര്‍ സൂപ്പും ശീലമാക്കുക. നാരുകള്‍ ധാരാളമുള്ളതിനാല്‍ കൊളസ്റ്ററോളിന്റെ അളവു കുറച്ച് ഹൃദയത്തിന്റെ ആരോഗ്യവും  മെച്ചപ്പെടുത്തും.

പയര്‍ സൂപ്പ് തയാറാക്കുന്ന വിധം:

നീളന്‍ പയര്‍ ചെറുകഷണങ്ങളായി മുറിച്ച് മഞ്ഞള്‍പ്പൊടി  ചേര്‍ത്ത് തിളപ്പിച്ച്  ഉപ്പും കുരുമുളകും ചേര്‍ത്ത് സൂപ്പ് തയ്യാറാക്കാം. അധികം ശരീരഭാരമില്ലാത്തവര്‍ക്ക് കഴിക്കാനാണെങ്കില്‍ വെണ്ണ കൂടി ചേര്‍ക്കാം.

Readers Comment

Add a Comment