Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
പഴം ഉപയോഗിച്ച് എളുപ്പത്തിലുണ്ടാക്കാവുന്ന സ്വാദിഷ്ടമായ പലഹാരമാണ് ഉന്നക്കായ. തേങ്ങയും പഞ്ചസാരയും ഏലയ്ക്കയും ചേർന്നുളള ഉന്നക്കായയുടെ രുചി ഒരിക്കൽ കഴിച്ചവർ മറക്കില്ല. മലബാറിന്റെ സ്വന്തം പലഹാരമായ ഉന്നക്കായ ഉണ്ടാക്കുന്നതെങ്ങനെയെന്നു നോക്കാം.
ആവശ്യമായ സാധനങ്ങൾ
അധികം പഴുക്കാത്ത നേന്ത്രപ്പഴം - 2
ഏലയ്ക്ക
ഉണക്കമുന്തിരി
തേങ്ങ ചിരകിയത് - 1 കപ്പ്
പഞ്ചസാര - 2 ടേബിൾസ്പൂൺ
എണ്ണ - 1 കപ്പ്
ഉണ്ടാക്കുന്ന വിധം
പഴം പുഴുങ്ങിയെടുത്ത് തണുക്കാൻ വെയ്ക്കുക. പഞ്ചസാര പാനിയുണ്ടാക്കി, അതിലേക്ക് ചിരകിയ തേങ്ങയും മുന്തിരിയും ഏലയ്ക്ക പൊടിച്ചതും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.
പുഴുങ്ങിയ പഴത്തിന്റെ നാര് കളഞ്ഞ് നന്നായി ഉടച്ചെടുക്കുക. ഇതൊരു ഉരുളയാക്കി ഉരുട്ടി കൈയിൽ എണ്ണ തടവിയ ശേഷം കൈവെളളയിൽ വെച്ച് പരത്തുക. ഇതിനകത്ത് തേങ്ങ - പഞ്ചസാര മിശ്രിതം ആവശ്യത്തിന് നിറച്ച് ഉന്നക്കായയുടെ (പഞ്ഞിക്കായ) ആകൃതിയിൽ ഉരുട്ടിയെടുക്കുക. ഇതുപോലെ എല്ലാം ഉരുട്ടി എടുത്ത ശേഷം എണ്ണ ചൂടാക്കി അതിലിട്ട് വറുത്തെടുക്കണം. തവിട്ട് നിറമാകുന്നതുവരെ മൊരിയണം. ചായയുടെയോ കാപ്പിയുടെയോ കൂടെ ഉപയോഗിക്കാം.
32.82°C








