Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 12:24 am
  • 30th June, 2026
  • Overcast Clouds
23.48°C23.48°C
  • Humidity: 96 %
  • Wind: 1.24 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കാപ്പിക്കും ഒരു കഥയുണ്ട്. ഇപ്പോഴെന്താ കാപ്പിയെക്കുറിച്ച് പറയാനെന്നു ചോദിച്ചാല്‍ ഒരു ഇന്റനാഷണല്‍ കോഫി ഡേ കൂടി കഴിഞ്ഞു (ഒക്ടോബര്‍ ഒന്ന്). ഒരു സംഭവം. ചൂടോടെ ഒരു കപ്പ് കോഫി രുചിച്ചുകൊണ്ടു വേണം കാപ്പിക്കഥ ആഘോഷിക്കാന്‍. ഇന്റര്‍നാഷണല്‍ കോഫി ഓര്‍ഗനൈസേഷന്റെ ആഭിമുഖ്യത്തില്‍ കോഫി ഡേ ആഘോഷിച്ചു തുടങ്ങിയിട്ട് അഞ്ചു വര്‍ഷമേ ആയുള്ളൂ. 2015 ഒക്ടോബര്‍ ഒന്നിനായിരുന്നു ആദ്യ കോഫി ഡേ!

ആഫ്രിക്കന്‍ രാജ്യമായ എത്യോപ്യ ആണ് കാപ്പിയുടെ തറവാട്. ഇന്ന് ഇന്ത്യ ഉള്‍പ്പെടെ എഴുപതില്‍ അധികം രാജ്യങ്ങള്‍ കാപ്പി കൃഷി ചെയ്യുന്നു. ഉണക്കിയ കാപ്പിക്കുരു വറുത്തു പൊടിച്ചാണ് കാപ്പിപ്പൊടി ഉണ്ടാക്കുന്നത്. വറുക്കാന്‍ ഉപയോഗിക്കുന്ന ഊഷ്മാവിന്റെ വ്യത്യാസമനുസരിച്ച് കാപ്പിയുടെ രുചിക്ക് വ്യത്യാസമുണ്ടാകും. ഒറിജിനല്‍ കാപ്പിക്ക് കട്ട കയ്പാണ്. ലോകത്ത് ഏറ്റവും കൂടുതല്‍ പേര്‍ ഉപയോഗിക്കുന്ന പാനീയങ്ങളിലൊന്നു കൂടിയാണ് കാപ്പി. കാപ്പിയില്‍ അടങ്ങിയിരിക്കുന്ന കഫീന്‍ എന്ന ഘടകം ഉന്മാഷദായകമാണ്. ചൂടു കാപ്പിക്കൊപ്പം കൂള്‍ കോഫിക്കും ഇന്ന് ആരാധകരേറെ.

അറബികളാണ് കാപ്പികുടി ശീലം ലോകത്തെ പഠിപ്പിച്ചതെന്നാണ് ചരിത്രം. കാപ്പി ജനിച്ചത് ആഫ്രിക്കയിലാണെങ്കിലും ഇന്നത്തെപ്പോലെ കാപ്പിക്കുരു വറുത്തു പൊടിച്ച് ഉപയോഗിക്കുന്ന വിദ്യ കണ്ടുപിടിച്ചത് അറബികളാണ്. ആഫ്രിക്കയില്‍ നിന്ന് യെമനിലേക്കും പിന്നെ അറേബ്യ വഴി മറ്റു രാജ്യങ്ങളിലേക്കും അതിവേഗം കാപ്പി പ്രചരിച്ചു. ഇന്ന് ബ്രസീല്‍ ആണ് ഏറ്റവും അധികം കാപ്പി കൃഷിയുള്ള രാജ്യം.

ജന്മദേശമായ എത്യോപ്യയിലെ ഒരു പ്രവിശ്യയുടെ പേര് കെഫ എന്നാണ്. ഈ പേരില്‍ നിന്ന് പതിനാറാം നൂറ്റാണ്ടിന്റെ അവസാനകാലത്ത് ഡച്ചുകാരാണത്രേ കോഫി എന്ന് പ്രയോഗിച്ചു തുടങ്ങിയത്. 1582 ല്‍ ഇംഗ്‌ളീഷിലേക്ക് കോഫി എന്ന പദമെത്തി. പതിനെട്ടാം നൂറ്റാണ്ടില്‍ ഇംഗ്‌ളണ്ടിലേക്ക് ചായ എത്തിയതോടെ കാപ്പിയുടെ പ്രതാപകാലത്തിന് ഇടിവുണ്ടായെങ്കിലും, ഇന്നും ചായയെ അപേക്ഷിച്ച് തറവാട്ടുമഹിമ കൂടുതലുള്ളത് കോഫിക്കു തന്നെ.

Readers Comment

Add a Comment