Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 7:36 am
  • 15th August, 2026
  • Broken Clouds
23.82°C23.82°C
  • Humidity: 93 %
  • Wind: 0.53 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

നാലുമണി പലഹാരമായി കഴിക്കാവുന്ന ഒരു സ്നാക്കാണ് എഗ്ഗ് റിബൺ പക്കോട. വളരെ കുറച്ച്‌ ചേരുവകൾ മാത്രം മതി ഇത് തയാറാക്കാൻ. ചൂട് ചായയുടെയും കാപ്പിയുടെയും കൂടെ കഴിക്കാൻ പറ്റുന്ന ഒരു ബെസ്റ്റ് കോമ്പിനേഷൻ 

ചേരുവകൾ

മുട്ട – 3
പച്ചമുളക് – 2
സവാള – ഒന്നിന്റെ പകുതി
ഇഞ്ചി – ചെറിയ കഷണം
കറിവേപ്പില
ഉപ്പ്
ഓയിൽ
കടലമാവ് – 1/2 കപ്പ്‌
അരിപ്പൊടി – 1 ടേബിൾസ്പൂൺ
കായപ്പൊടി – 1/4 ടീസ്പൂൺ
ബേക്കിങ് സോഡാ – 1/4 ടീസ്പൂണിൽ താഴെ
മുളകുപൊടി – 1/2 ടീസ്പൂൺ
വെള്ളം

 

തയ്യാറാക്കുന്ന വിധം

മുട്ട, സവാള, പച്ചമുളക്, ഇഞ്ചി, കറിവേപ്പില അല്പം ഉപ്പ് എന്നിവ നന്നായി യോജിപ്പിക്കുക. ഒരു ഫ്രൈയിങ് പാനിൽ എണ്ണ തടവി ഓംലറ്റ് ഉണ്ടാക്കി എടുക്കണം. അതിന് ശേഷം കടലമാവ്, അരിപ്പൊടി, കായപ്പൊടി, മുളകുപൊടി, വെള്ളം, ബേക്കിങ് സോഡാ അൽപം ഉപ്പ് എല്ലാം കൂടി ചേർത്ത് ഇളക്കി യോജിപ്പിച്ച്‌ ബാറ്റർ തയാറാക്കണം. അതു കഴിഞ്ഞ് ഓംലറ്റ് നീളത്തിൽ കട്ട്‌ ചെയ്ത് ഓരോ പീസും ബാറ്ററിൽ മുക്കി ചൂടായ എണ്ണയിൽ ഇട്ട് ഫ്രൈ ചെയ്ത് എടുത്ത് സോസിന്റെ കൂടെ ചൂടോടെ വിളമ്പാം 

Readers Comment

Add a Comment