Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
റംസാൻ പിറക്കുന്നതോടെ പിന്നെ വ്രതശുദ്ധിയുടെ പുണ്യദിനങ്ങൾ ആരംഭിക്കുകയാണല്ലോ. പകൽ മുഴുവനും ഭക്തിയോടു അനുഷ്ഠിക്കുന്ന നോമ്പും പ്രാർഥനയും ഒപ്പം വൈകിട്ടത്തെ വിഭവ സമ്പന്നമായ നോമ്പ് തുറയുമെല്ലാം റംസാൻ കാലത്തിന്റെ സവിശേഷതകൾ തന്നെയാണ്. റംസാൻ കാലത്ത് മാത്രമായി ഉണ്ടാക്കുന്ന വിഭവങ്ങൾ പോലും ഇന്ന് പ്രചാരത്തിലുണ്ട്. ഭക്തിനിർഭരമായ ഒത്തുചേരലുകളുടെ കൂടി ഇടമാണ് നോമ്പ് തുറ വേളകൾ.
ഡ്രൈ ആയ ഈന്തപ്പഴം അല്ലെങ്കിൽ കാരക്ക നോമ്പ് തുറ വിഭവങ്ങളിലെ ഒഴിച്ചുകൂടാനാകാത്ത ഇനമാണ്. ചീരോക്കഞ്ഞി എന്നു വിളിക്കുന്ന ജീരകമിട്ട കഞ്ഞി മറ്റൊരു പ്രത്യേകവിഭവം. തരിക്കഞ്ഞി, ഇളനീരും അവലും പഴവും ചേർത്തുണ്ടാക്കുന്ന പാനീയം ഇവ നോമ്ബിന്റെ പ്രത്യേക വിഭവങ്ങങ്ങളാണ്. പത്തിരിയും പൊറോട്ടയും ചപ്പാത്തിയും ബിരിയാണിയുമെല്ലാം നോമ്ബ് തുറയ്ക്ക് മിക്കവാറും എല്ലാ വീടുകളിലും ഉണ്ടാക്കും. എന്നാൽ നോമ്ബ് തുറയ്ക്ക് എന്തെങ്കിലും വ്യത്യസ്തമായത് ഉണ്ടാക്കണം എന്ന് എല്ലാവർക്കും ആഗ്രഹമുണ്ട്. സ്ഥിരം വിഭവങ്ങളിൽ നിന്നും ഒരൽപം മാറ്റിപിടിക്കാൻ ആഗ്രഹിക്കുന്നവർക്കായി ഇതാ എളുപ്പത്തിൽ തയ്യാറാക്കാൻ സാധിക്കുന്നതും, വ്യത്യസ്തവും, വായിൽ വെള്ളമൂറുന്നതുമായ കിടിലൻ നോമ്പ് തുറ സ്‌പെഷ്യൽ രുചികൾ.
മലബാറിന്റെ തനത് വിഭവമായ ഓട്ടുപത്തിരി
മലബാറുകാർക്ക് പത്തിരി ഇല്ലാത്ത നോമ്പ് തുറ ഉണ്ടാകില്ല. അതിൽ പ്രധാനമാണ് ഓട്ടുപത്തിരി. പത്തിരികളുടെ രാജാവായാണ് ഓട്ടുപത്തിരി അഥവാ ടയർ പത്തിരി അറിയപ്പെടുന്നത് തന്നെ. എണ്ണ ഒട്ടും ഉപയോഗിക്കാതെ ചുട്ടെടുക്കുന്ന ഓട്ടുപത്തിരി കളി മണ്ണിൽ രൂപപ്പെടുത്തിയ പ്രത്യേകതരം പത്തിരിക്കല്ല് ഉപയോഗിച്ചാണ് ചുടുന്നത്. അരച്ചെടുത്ത അരി വാഴയിലയിൽ ഇരു ഭാഗത്തും പൊതിഞ്ഞ് ഓട്ടുപത്തിരി കല്ലിൽ മിതമായ ചൂടിലാണ് ചുട്ടെടുക്കുന്നത്. വേവ് നോക്കി തിരിച്ചും മറിച്ചും ഇട്ടുകൊടുക്കണം.
യെമനിൽ നിന്നും വന്ന മുതബക് - വളരെ വ്യത്യസ്തമായി എന്തെങ്കിലും തയ്യാറാക്കണം എന്നുള്ളവർക്കും മറ്റൊരു ദേശത്തെ നോമ്ബ് തുറ വിഭവം പരീക്ഷിക്കണം എന്നുള്ളവർക്കും ധൈര്യമായി മുതബക് ഉണ്ടാക്കാം. യെമനിൽ നോമ്ബ് തുറയ്ക്ക് ഉപയോഗിക്കുന്നതാണ് ഈ വിഭവം. മൈദ, മുട്ട , ആട്ടിറച്ചി, വെളുത്തുള്ളി, സവാള, കുരുമുളക് എന്നിവയാണ് ഇതിന്റെ പ്രധാന ചേരുവകൾ. ഉണ്ടാക്കുന്ന വിധം ഇങ്ങനെ:
മൈദ 700 ഗ്രാം
മുട്ട 2 എണ്ണം
ആട്ടിറച്ചി 60 ഗ്രാം (ചെറുതായി നുറുക്കിയത്)
വെളുത്തുള്ളി 10 ഗ്രാം
സവാള 20 ഗ്രാം
സ്പ്രിങ് ഒനിയൻ ഗ്രീൻ ലീവ്‌സ40 ഗ്രാം (നുറുക്കിയത്) അല്ലെങ്കിൽ അഞ്ച് ലീവ്‌സ്,ഉപ്പ്, കുരുമുളക് (പാകത്തിന്)
മൈദ വെള്ളം ചേർത്ത് സാധാരണ പൊറോട്ട റോൾ തയ്യാറാക്കുക. ഇത് പൊറോട്ടയുടേതുപോലെ മേശയിൽ വീശിയിടുക. വേവിച്ച ആട്ടിറച്ചിക്കൊപ്പം മറ്റു ചേരുവകളെല്ലാം ചേർത്തിളക്കി പൊറോട്ട ഷീറ്റിന് നടുവിൽ വെച്ച് മടക്കുക. ഇത് ഗ്രിൽ ചെയ്‌തെടുക്കാം.
കിബെ കേട്ടിട്ട് തന്നെ ഒരു വ്യത്യസ്തത തോന്നുന്നുണ്ടോ ?എങ്കിൽ സംഗതി ഒരൽപം വ്യത്യസ്തം തന്നെ. ലെബനനിൽ നിന്നാണ് ഈ വിഭവം നമ്മുടെ നാട്ടിലേക്ക് എത്തുന്നത്. തയ്യാറാക്കുന്ന വിധം ചുവടെ ;
ഷെൽ തയ്യാറാക്കാൻ
ആട്ടിറച്ചി100 ഗ്രാം
നുറുക്ക് ഗോതമ്ബ് 60 ഗ്രാം
ഫില്ലിങ് തയ്യാറാക്കാൻ
ആട്ടിറച്ചി100 ഗ്രാം
സവാള ക്വാർട്ടർ (നുറുക്കിയത്)
വെളുത്തുള്ളിഒരു അല്ലി നുറുക്കിയത്
കറുവപട്ട പൗഡർഒരു നുള്ള്
മല്ലിയില/പാഴ്‌സലി ഒരു ടേബിൾ സ്പൂൺ (നുറുക്കിയത്)
പൈൻനട്ട് (ഓപ്ഷനൽ) 10 എണ്ണം
ഷെൽ തയ്യാറാക്കുന്നതിന് വെള്ളത്തിൽ കുതിർത്തെടുത്ത നുറുക്ക് ഗോതമ്ബും മിൻസ് ചെയ്ത ഇറച്ചിയും ചേർത്ത് മിക്‌സ് തയ്യാറാക്കുക. ഫില്ലിങ് ചേരുവകളിൽ സവാള, വെളുത്തുള്ളി എന്നിവ വഴറ്റിയതിലേക്ക് നുറുക്കിയ ഇറച്ചിയും മല്ലിയില/പാഴ്‌സലി ഇട്ട് വഴറ്റിയെടുക്കുക. കറുവപ്പട്ട പൗഡർ, ഉപ്പ്, കുരുമുളക് എന്നിവ കൂടി ഇതിലേക്ക് മിക്‌സ് ചെയ്യാം. ഷെൽ തയ്യാറാക്കുന്നതിന് ഒരുക്കിവെച്ച മാവ് ചെറു ഉരുളകളാക്കുക. ഇതിൽ വിരൽ ഉപയോഗിച്ച് ദ്വാരമുണ്ടാക്കി ഫില്ലിങ് ചേരുവകൾ നിറച്ച് അടച്ച് എണ്ണയിൽ ഡീപ് ഫ്രൈ ചെയ്‌തെടുക്കാം.
ഉന്നക്കായ
ഉന്നക്കായ ഇല്ലാതെ മലബാറിൽ എന്ത് നോമ്ബ്തുറ എന്ന് പറഞ്ഞാൽ അതിൽ അതിശയോക്തിയില്ല. കാരണം മലബാർ മേഖലയിലെ നോമ്ബ് തുറ പലഹാരങ്ങളിൽ മുഖ്യമാണ് ഉന്നക്കായ. എങ്ങനെ മലബാർ സ്‌പെഷ്യൽ ഉന്നക്കായ ഉണ്ടാക്കാം എന്ന് നോക്കാം.
നേന്ത്രപ്പഴം 1 കിലോ
തേങ്ങ ചിരവിയത് അരക്കപ്പ്
മുട്ട നാലെണ്ണം
നെയ്യ് 4 ടീസ്പൂൺ
ഏലയ്ക്കാപ്പൊടി 1 ടീസ്പൂൺ
പഞ്ചസാര300 ഗ്രാം
അണ്ടിപ്പരിപ്പ് 10 എണ്ണം
എണ്ണ ആവശ്യത്തിന്
റൊട്ടിപ്പൊടി ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
കുക്കറിൽ ഒരു കപ്പ് വെള്ളത്തിൽ പഴം വേവിച്ചെടുക്കുക. ഇതിന് ശേഷം വേവിച്ച് വെച്ച പഴം മിക്‌സിയിൽ നല്ലതുപോലെ വെള്ളം ചേർക്കാതെ അടിച്ചെടുക്കുക. തേങ്ങ ചിരകിയത്, ഏലയ്ക്കാപ്പൊടി, അണ്ടിപ്പരിപ്പ്, പഞ്ചസാര എന്നിവ ഒരു പാത്രത്തിൽ എടുത്ത് നന്നായി മിക്‌സ് ചെയ്യുക. അരച്ച് വെച്ചിരിയ്ക്കുന്ന പഴം കൈയ്യിൽ വെച്ച് നല്ലതുപോലെ ഉരുളയാക്കി പരത്തിയെടുക്കുക. ഇതിൽ നമ്മൾ ചേർത്ത് വെച്ചിരിയ്ക്കുന്ന കൂട്ട് ഒരു ടീസ്പൂൺ വീതം നിറച്ച് ഉന്നക്കായയുടെ ആകൃതിയിൽ ഉരുട്ടിയെടുക്കുക. ഇത് കൊഴിമുട്ടയുടെ വെള്ളയിൽ മുക്കി റൊട്ടിപ്പൊടിയിൽ പൊതിഞ്ഞ് എണ്ണയിൽ വറുത്തെടുക്കുക.
മുട്ടമാല
മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ നോമ്ബ് തുറയ്ക്ക് ഒഴിച്ചുകൂടാനാകാത്തതുമായ ഒരു വിഭവമാണ് ഇത്. ചേരുവകൾ:
കോഴിമുട്ട 20 എണ്ണം
പഞ്ചസാര : അരക്കിലോ
തയാറാക്കുന്ന വിധം കോഴി മുട്ടയുടെ മഞ്ഞ മാത്രം തിരിച്ചെടുത്തു നന്നായി അടിച്ചെടുത്ത ശേഷം ഒരു മുട്ടത്തോടിൽ ചെരിയ ഒരു ദ്വാരമിട്ടു അതിൽ ഈ മിശ്രിതം നിറയ്ക്കുക. പഞ്ചസാര ആവശ്യത്തിന് വെള്ളമൊഴിച്ച് അടുപ്പിൽ വയ്ക്കുക. തിളച്ചുകൊണ്ടിരിക്കുന്ന പഞ്ചസാരപ്പാനിയിൽ മുട്ടമഞ്ഞ നിറച്ച തോട് വട്ടത്തിൽ കറക്കി ഒഴിച്ചു വറുത്തു കോരുക. മുട്ടത്തോടിന് പകരം ചെറിയ സുഷിരങ്ങളുള്ള തവിയോ പാത്രമോ ഉപയോഗിക്കാം.
32.82°C








