Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 2:04 pm
  • 2nd May, 2026
  • Overcast Clouds
32.82°C32.82°C
  • Humidity: 58 %
  • Wind: 3.07 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

പാചകത്തിന്റെ കാര്യത്തിൽ ഉപ്പ് വളരെയധികം അത്യാവശ്യമുള്ള ഒന്ന് തന്നെയാണ്. എന്നാൽ പലപ്പോഴും പലരും ഇതിന്റെ ഉപയോഗം വർദ്ധിക്കുമ്പോഴാണ്   അത് പലപ്പോഴും നമ്മുടെ ആരോഗ്യത്തിന് ദോഷകരമായി മാറുന്നത്. ആരോഗ്യത്തിന് വില്ലനാവുന്ന അവസ്ഥയിലേക്ക് ഉപ്പിനെ എത്തിക്കുമ്പോൾ  അത് പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങൾ ആണ് ഉണ്ടാക്കുന്നത്.

ഉപ്പില്ലാത്ത ഭക്ഷണത്തെക്കുറിച്ച്‌ നമുക്ക് ചിന്തിക്കാൻ തന്നെ പറ്റില്ല. എന്നാൽ ഉപ്പിന്റെ അളവ് വർദ്ധിക്കുമ്പോൾ   അത് പല വിധത്തിൽ പ്രശ്‌നങ്ങൾ ഉണ്ടാക്കുന്നു. പലപ്പോഴും പല ആരോഗ്യ പ്രശ്‌നങ്ങൾക്കും കാരണം ഉപ്പ് തന്നെയാണ്. അമിത രക്തസമ്മർദ്ദമാണ് ഇതിന്റെ ഏറ്റവും വലിയ പ്രശ്‌നം. ഇതല്ലാതെ തന്നെ നിരവധി ആരോഗ്യ പ്രശ്‌നങ്ങൾ ഇതിലൂടെ ഉണ്ടാവുന്നു.ഉപ്പിന്റെ ഉപയോഗം വർധിക്കുമ്പോൾ അത് ക്യാൻസറിനും മറ്റ് ആരോഗ്യ പ്രതിസന്ധികൾക്കും കാരണമാകുന്നു. ഇത് കൂടാതെ പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളും ഇതിലൂടെ ഉണ്ടാവുന്നു. ഉപ്പില്ലാത്ത ഭക്ഷണം കഴിക്കുന്നതിനു മുൻപ് അൽപം ചിന്തിക്കണം. അതുപോലെ തന്നെ ഉപ്പിന്റെ അളവ് കൂടുമ്പോൾ  അതുണ്ടാക്കുന്ന ആരോഗ്യ പ്രശ്‌നങ്ങളും വളരെയധികം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. ഉപ്പിന്റെ അളവ് വർദ്ധിക്കുമ്പോൾ  അതുണ്ടാക്കുന്ന ആരോഗ്യ പ്രശ്‌നങ്ങൾ എന്തൊക്കെയെന്ന് നോക്കാം. ഇത് പല വിധത്തിലാണ് ആരോഗ്യത്തിന് വില്ലനാവുന്നത്.ശരീരത്തിൽ ഉപ്പ് കൂടുതലോ, പ്രശ്‌നങ്ങളിതാണ്

അമിതവണ്ണം
പലപ്പോഴും ഉപ്പിന്റെ അമിത ഉപയോഗം പല വിധത്തിൽ തടി വർദ്ധിപ്പിക്കുന്നതിന് കാരണമാകുന്നുണ്ട്. എന്നാൽ പലരും ഇത് തിരിച്ചറിയുന്നില്ല എന്ന് മാത്രം.ശരീരത്തിൽ അമിതമായി ഉപ്പിന്റെ ഉപയോഗം വർദ്ധിച്ചാൽ അത് ശരീരം വല്ലാതെ ചീർക്കാനും വീർക്കാനും കാരണമാകുന്നു. അമിതമായി ശരീരത്തിൽ ഫ്ളൂയിഡ് നിറയുന്നതാണ് ഇതിന്റെ കാരണം.
 

പക്ഷാഘാതം
പക്ഷാഘാതത്തിന്റെ പ്രധാന കാരണവും പലപ്പോഴും ഉപ്പിന്റെ അമിതോപയോഗം തന്നെയാണ്. അതുകൊണ്ട് ഇത്തരത്തിലുള്ള പ്രതിസന്ധികളെ ഇല്ലാതാക്കാൻ ആദ്യം ശ്രദ്ധിക്കേണ്ടത് പലപ്പോഴും ഉപ്പിന്റെ ഉപയോഗം കുറക്കുക എന്നത് തന്നെയാണ്.ശരീരത്തിൽ സോഡിയത്തിന്റെ ഉപയോഗം വല്ലാതെ വർദ്ധിച്ചാൽ അത് പലപ്പോഴും പക്ഷാഘാതം പോലുള്ള പ്രശ്നങ്ങൾക്ക് ഇടയാക്കും. ഇത് ശരീരം മുഴുവനായി തളരുന്നതിനോ മരണത്തിലേക്കോ നയിക്കുന്നു.

കരൾ പ്രവർത്തന രഹിതമാവുന്നു

കരളിന്റെ പ്രവർത്തനങ്ങൾ പല വിധത്തിൽ പ്രശ്‌നമുണ്ടാക്കുന്ന ഒന്നാണ് ഉപ്പ്. ഉപ്പിന്റെ ഉപയോഗം അത് വളരെയധികം ശ്രദ്ധിക്കണം. അല്ലെങ്കിൽ ഇത് എല്ലാ വിധത്തിലും ആരോഗ്യത്തിന് ദോഷകരമായി മാറുന്നു.കരളിന്റെ ആരോഗ്യം തകർക്കുന്നതിനും കരൾ രോഗം പോലുള്ള പ്രശ്നങ്ങൾക്കും ഉപ്പ് കാരണമാകുന്നു. അതുകൊണ്ട് തന്നെ ഉപ്പിന്റെ ഉപയോഗം വർദ്ധിക്കുമ്ബോൾ അത് ഭക്ഷണത്തിൽ മാത്രമല്ല വിഷമായി മാറുന്നത് ആരോഗ്യത്തിന്റെ കാര്യത്തിലും വെല്ലുവിളി തന്നെയാണ്.

വൃക്കയുടെ പ്രവർത്തനങ്ങൾക്ക് വെല്ലുവിളി

വൃക്കയുടെ പ്രവർത്തനങ്ങൾക്കും പലപ്പോഴും ഉപ്പ് ഒരു വെല്ലുവിളി തന്നെയാണ്. അതിന് പരിഹാരം കാണാൻ ആകെയുള്ള മാർഗ്ഗം എന്ന് പറയുന്നത് ഉപ്പിന്റെ ഉപയോഗം കുറക്കുക എന്നത് തന്നെയാണ്. നമ്മുടെ ശരീരത്തിലെ മാലിന്യങ്ങളെ ഇല്ലാതാക്കുന്ന കിഡ്നിക്ക് അതിനുള്ള കഴിവ് നഷ്ടപ്പെടാൻ കാരണം പലപ്പോഴും ഉപ്പിന്റെ അമിതോപയോഗമാണ്.

രക്തസമ്മർദ്ദം

വളരെയധികം വെല്ലുവിളി ഉയർത്തുന്ന ഒന്ന് തന്നെയാണ്. ഇതിൽ ഉപ്പിന്റെ ഉപയോഗത്തിന് വളരെയധികം പ്രാധാന്യമാണ് ഉള്ളത്. അതുകൊണ്ട്തന്നെ രക്തസമ്മർദ്ദത്തെ ഇല്ലാതാക്കാൻ ഉപ്പിന്റെ ഉപയോഗം ശ്രദ്ധിക്കണം. സോഡിയത്തിന്റെ അളവ് ഉപ്പിൽ വർദ്ധിക്കുന്നത് പോലെ തന്നെ ബിപിയുടെ അളവ് ശരീരത്തിൽ കൂടിക്കൊണ്ടിരിക്കും. ഇത് ഹൃദയാഘാത സാധ്യത ഇരട്ടിയാക്കും എന്ന കാര്യത്തിൽ സംശയം വേണ്ട.

ഹൃദ്രോഗം
ഹൃദയസംബന്ധമായ പ്രശ്‌നങ്ങൾ നിരവധിയാണ്. ഇത് പലപ്പോഴും പല വിധത്തിലുള്ള ഗുരുതരാവസ്ഥയിലേക്ക് നമ്മളെ എത്തിക്കുന്നു. എന്നാൽ ഇതിന് പരിഹാരം കാണാൻ ഉപ്പിന്റെ ഉപയോഗം കുറക്കുകയാണ് ചെയ്യേണ്ടത്.ഹൃദയത്തിന്റെ മിടിപ്പിന്റെ പ്രശ്നങ്ങളും മറ്റും പല വിധത്തിലാണ് നമ്മുടെ ആരോഗ്യത്തെ ബാധിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം പ്രശ്നങ്ങൾ ഇല്ലാതാക്കാൻ ഉപ്പിന്റെ ഉപയോഗം പരമാവധി കുറക്കാം.

ഉപ്പ് കഴിക്കുന്നത് പലപ്പോഴും ബുദ്ധിക്കും കാര്യമായ പ്രതിസന്ധികൾ ഉണ്ടാക്കുന്നു. അൽഷിമേഴ്‌സ് പോലുള്ള പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ ശ്രമിക്കുന്നവർ ഉപ്പിന്റെ ഉപയോഗം പരമാവധി കുറക്കാൻ ശ്രദ്ധിക്കണം. ബുദ്ധിസാമർത്ഥ്യത്തേയും കാര്യങ്ങൾ ഗ്രഹിക്കാനുള്ള കഴിവിനേയും ഇല്ലാതാക്കുന്നു. അതുകൊണ്ട് ഉപ്പ് കുട്ടികൾക്ക് കൊടുക്കുമ്ബോൾ അത് പല തരത്തിലുള്ള പ്രശ്നങ്ങളും ഉണ്ടാക്കുന്നു.

സ്ഥിരമായി ഉപ്പ്

സ്ഥിരമായി ഉപ്പ് ഉപയോഗിക്കുന്നവർ ഉപ്പിന്റെ ഉപയോഗം ദിവസേന ആറ് ഗ്രാം ആക്കി കുറക്കേണ്ടതാണ്. രക്തസമ്മർദ്ദമുള്ളവർ ഉപ്പിലിട്ട ഭക്ഷണ പദാർത്ഥങ്ങളെല്ലാം തന്നെ പൂർണമായും ഒഴിവാക്കണം. സസ്യ ഭക്ഷണം കഴിക്കുന്നവർക്ക് രക്തസമ്മർദ്ദത്തിനുള്ള സാധ്യത വളരെ കുറവാണ്. മാംസ ഭക്ഷണം കഴിക്കുന്നവരിലാണ് ഇത് ഏറ്റവും കൂടുന്നത്.

Readers Comment

Add a Comment